Tuesday, June 28, 2011

1975 June 25

18 മാസക്കാലം ഒരു ഏകാധിപതിയെ സഹിക്കുവാന്‍ ഭാരതീയര്‍ക്കു കഴിഞ്ഞില്ല.പക്ഷേ, അറബികള്‍ ദശാബ്ദങ്ങളായി ക്രൂരരായ ഏകാധിപതികളെ സഹിക്കുന്നു.ജനാധിപത്യം ഒരു ജന്മാവകാശമായി മുസ്ലിംകള്‍ കാണുന്നില്ല എന്നതാകാം കാരണം.ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പ്രകടനം നടത്തുന്നതുപോലും ശരീഅത്തിനെതിരാണെന്ന് സൌദി രാജാവ് ഫ ത്ത് വ ഇറക്കിയിട്ടുപോലും പ്രതിഷേധിക്കാത്ത ജനതയെ ഈ ജൂണ് 25 ല്‍ നമുക്ക് ലജ്ജയോടെ ഓര്‍ക്കാം.

Sunday, June 26, 2011

കാനഡയിലെ മതമലയാളികള്‍‌

കാല്‍ഗറി മലയാളികള്‍ എല്ലാവരുമായും സൌഹൃദത്തിലാകും. പക്ഷേ, ആ സൌഹൃദം നിലനിര്ത്തുന്നത് അയാളുടെ മതം നോക്കിയാണ്.മലയാളികള്‍ക്ക് ഇത്ര വര്‍ഗ്ഗീയതയോ, നാം അല്‍ഭുതപ്പെട്ടുപോകും.അതുകൊണ്ട് ഞാന്‍ അപ്നാ പഞ്ചാബ് സ്റ്റോറിലോ മറ്റെവിടെയെങ്കിലുമോ ആരെയെങ്കിലും കണ്ടാല്‍ മതം വെളിവാകുന്ന എന്‍റെ പേരു പറയാറില്ല.
എന്താണ് മതത്തിനു ഇത്രമാത്രം പ്രാധാന്യം ഇവിടെ?ചത്തുകഴിഞ്ഞാല്‍ ഇവന്മാരുകൊണ്ടുപോയി കുഴിച്ചിടുമോ,ഒരു രോഗം വന്നു കിടന്നാല്‍ സഹായിക്കുമോ, ഇനി സ്വന്തം മക്കളെ ഇവിടുത്തെ സംസ്കാരത്തിന്‍റെ കലര്‍പ്പില്ലാതിരിക്കുവാനോണോ?
ഇതൊന്നുമല്ല. പിന്നെ?
എന്തുകൊണ്ടാണ് നമുക്ക് മനുഷ്യരെ സ്നേഹിക്കുവാന്‍ കഴിയാത്തത്? അവരുടെ മതക്കാരനാണെങ്കില്‍ മാത്രമെന്താണ് സൌഹൃദം തുടരുന്നത്.ഇത് ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്.മലയാളികള്‍ ഇവിടെ ആളെക്കൂട്ടുന്നത് അവരുടെ മതപ്രബോധ‌നം നടത്തുവാനാണ്.മലയാളി മുസ്ലിങ്ങള്‍ എന്നെക്കണ്ടാല്‍ അസ്സലാമുഅലൈയ്ക്കും ചൊല്ലും.നല്ല കാര്യം.വ അലൈയ്ക്കുവസ്സലാം.മാമുക്കോയ പറഞ്ഞപോലെ മതി, അത്രേം മതി.പക്ഷേ, ഇവിടെ അടുത്ത ചോദ്യം: വെള്ളിയാഴ്ച ഏത് പള്ളിയിലാണ് പോകുന്നത്, നോമ്പ് എങ്ങിനെ....പിന്നെ വെള്ളിയാഴ്ച ഏത് ഖുത്തുബക്കാണ്.. നാട്ടില്‍ മുസ്ലിങ്ങളുടെ കട്ടയില്‍ ജീവിച്ചിട്ടുള്ള എനിക്കു അവിടെ ഇങ്ങിനെ ഒരു ചോദ്യം നേരിടേണ്ടിവന്നിട്ടില്ല. ഭാര്യപോലും ചോദിച്ചിട്ടില്ല.ഞാന്‍ പള്ളിയില്‍ പോകുന്നുണ്ട്. അതൊന്നും നാട്ടുകാരുടെ വിഷയമായിരുന്നില്ല.
ആ ഒരു ഉദ്ദേശ്യത്തോടെ ഇവിടെ ആളെക്കൂട്ടാത്തത് ഒരു പക്ഷേ ഹിന്ദുമലയാളികളാകും.
ഞാനീയിടെ ഒരു മലയാളി സ‍ംഘടനയുടെ വെബ്സൈറ്റില്‍ കയറി.ബ്രാന്‍ഡ് ന്യു വെബ്സൈറ്റാണ്, ഒരു ഫേസ്ബുക്ക് ചങ്ങാതി ഫോര്‍വേഡ് ചെയ്തത്.മലയാളി, സമാജം എന്നൊക്കെ കണ്ടപ്പോള്‍ കയറിയതാണ്.സ്വന്തമായി സ്ഥലവും കെട്ടിടവും വാടകപ്പരിപാടിയുമൊക്കെയുള്ള ഗംഭീര പരിപാടി.
ലൈഫ് അംഗങ്ങളുടെ ലിസ്റ്റില്‍ ഒരു മതക്കാര്‍ മാത്രം.ഇല്ലാതില്ല, മുസ്ലിംലീഗില്‍ പണ്ട് ഒരു രാമന്‍ ഉണ്ടായിരുന്നതുപോലെ ഒരെണ്ണം.അവരുടെ മതത്തിന്‍റെ എല്ലാ പരിപാടികളും നടക്കുന്നുണ്ട്.മലയാളിയായതുകൊണ്ട് ഓണസദ്യനടത്തണമല്ലോ, അതുണ്ട്.പടക്കമില്ലാത്ത വിഷുവുമുണ്ട്.മറ്റ് മത വിഭാഗക്കാര്‍ എത്തിപ്പെടാത്തതുകൊണ്ടാവുമെന്ന് നാം കരുതുന്നു.അല്ല. എന്‍റെ ജാതിയില്‍പെട്ട ചിലര്‍ക്ക് അവിടെ അവരുടെ മലയാളവും സമാജവും വേറെയുണ്ട്.പിന്നെ, ഒരു പ്രസിഡണ്ടും സെക്രട്ടറിയും ഒരു ട്രഷററുമുണ്ടാകുവാന്‍ മൂന്നു നായന്മാരെ കിട്ടിയാല്‍ അവിടെ ഒരു എ‍ന്‍എസ്സെസ് ഉണ്ടാകുമല്ലോ. മലയാളി എന്താണ് ഇങ്ങിനെ മതമലയാളിയാകുന്നത്?
ഓണസദ്യയും വിഷുവും കൃസ്തുമസും ബൈബിള്‍ക്ലാസും ഖുറാന്‍ക്ലാസുമല്ലാതെ മലയാളിക്കു ഒരു കോമണ്‍ സ്പേസ് ഇല്ലേ?

Saturday, June 25, 2011

In our community, no dowry, only gold!



In Kerala, state of India where I am from, poor Muslim girls are living a miserable life.A poor father finds it very difficult to send his daughters in marriage, because the minimum gold to be gifted is 100 sovereigns. It is going up.

Unfortunately, if three or four daughters are born, he is a cursed father.. The situation is very grave. The land mafia, the real estate brokers , unethical traders and politicians present huge amount of gold and luxury cars in marriage, causing a demonstration effect .

So a poor father has only two ways.
Either be like them and make money, which is impossible, or sink his daughters off in sea, as my mother used to say crying, and glorify that Islam is the religion which raised the glory of women!

Mujahids, Jamaathe Islami are boasting that Islam is against dowry, and that there is no dowry in their Islamic model Saudi Arabia. So they do not gift money to the boys, but only gold! Because of the exposed space constraint, the new trend is to wear gold-studded purdah.

Parents of Muslim boys prefer girls employed in government sectors.Not a bad thing. If the girls are post graduates, advocates, CAs,ICWAs,or other professionals,wa, the best.But one condition: The girl should be 19 or 20 or... OK, 21. Never, ever more.

Nobody thinks about this. No Salafi ladies, no Jamaath purdaites. No Chandrika Mahilas. Sure, no oppressed Sunni women.They dream of a world of Islamic Sharia when everything will be alright. So, they are interested more in Convertion Festivals when any Hindu girl embraces Islam, or some Jew scientists in America discover that marriage at the age of 16 is very very healthy!!!They are not interested in the pathetic state of Muslim women.

simple folks: eat biriyani,engage in petty amusements and laugh days off.
Finally hope to purify souls with a holy hajj.
Easy way!

Thursday, June 16, 2011

ജൂണ്‍ അഞ്ച്‍- ചില ജലചിന്തകള്‍




എണ്ണശേഖുമാരുടെ സമയമടുത്തു.ഇനി ജലസമ്പന്ന രാഷ്ടങ്ങളുടെ കാലം. മഞ്ഞുറഞ്ഞ സൈബീരിയ കമ്മ്യൂണിസ്റ്റ് ഒറ്റുകാരുടെ കൊലയറയല്ല. അതിസമ്പന്നമായ ശുദ്ധജലത്തിന്‍റെ സ്രോതസ്സാണ്.
അമേരിക്കയേക്കാള്‍ മുമ്പിലേക്കു കുതിക്കുന്ന ചൈന , പക്ഷെ, ജലത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ടമാണ്.അതുകൊണ്ട് സൈബീരിയന്‍ ശുദ്ധജലം റഷ്യയില്‍ നിന്നും വാങ്ങുന്നതിനു ചൈന കരാറൊപ്പിട്ടു കഴിഞ്ഞു.കാനഡയിലെ ശുദ്ധജലം തെക്കോട്ടൊഴുകി അമേരിക്കന്‍ ടാപ്പുകളിലെത്തുന്നു.
എവിടേയും പരാതികള്‍ ഉയരുന്നു.
നമ്മുടെ ബ്രഹ്മപുത്രയില്‍ ചൈന ഡാം കെട്ടിയിരിക്കുന്നുവെന്നു നാം യുഎന്നില്‍ പരാതി കൊടുത്തു.അമേരിക്കന്‍ സിഐഎ നമ്മുടെ ഗംഗയുടെ ഉറവിടമായ കൈലാസ പര്‍വതത്തില്‍ എട്ട് പൌണ്ട് വരുന്ന പ്ലൂട്ടോണിയം എന്ന റേഡിയൊ ആക്റ്റീവ് വസ്തുവച്ചു.ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാനാണെന്നു പറയപ്പെടുന്നുവെങ്കിലും പിന്നീട് അത് എവിടെപ്പോയിയെന്നു കണ്ടുപിടിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.അത് നമ്മുടെ ഗംഗയെ കാളിന്ദിയാക്കിക്കൊണ്ടിരിക്കുകയാണോ?ഇന്ത്യ പാക്കിസ്ഥാന്‍റെ ജലമപഹരിക്കുന്നുവെന്ന് പാക്കികള്‍ പരാതി പറയുന്നു.സിറിയയും ജോര്‍ദ്ദാനും ഒരുമിച്ചു കെട്ടിയുണ്ടാക്കിയ ഡാമിനെച്ചൊല്ലി തര്‍ക്കത്തിലാണ്.കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം ജലത്തിന്‍റേതാണ്.വൈക്കൊ ഇന്ന‌ലേയും പ‌റ‌ഞ്ഞു കേര‌ള‌ത്തിലേക്ക് ഒരു ലോറിയും ക‌ട‌ത്തിവിടില്ലെന്ന്.പ‌ഞ്ചാബും ഹ‌രിയാന‌യും ത‌മ്മിലുള്ള‌ പ്ര‌ശ്നം ഒരേ ത‌ല‌സ്ഥാന‌ത്തിന്‍റേത‌ല്ല‌ല്ലോ; ജ‌ലം ത‌ന്നെയാണ്.ന‌മ്മുടെ നാട്ടില്‍ ആവ‌ശ്യ‌ത്തില‌ധികം പൈപ്പുക‌ളും ടാപ്പുക‌ളുമുണ്ട്,ഇല്ലാത്ത‌ത് വെള്ളം മാത്രം.വൈപ്പിനിലെ അമ്മ‌മാര്‍ പ‌ക‌ലൊന്നു മ‌യ‌ങ്ങി പുല‌ര്‍ച്ച‌വ‌രെ ടാപ്പിനുമുമ്പില്‍ കൊതുകുക‌ടി കൊണ്ടിരുന്നിട്ട‌ല്ലേ കുടിക്കുവാന്‍ ഒരു കുടം വെള്ളം കിട്ടുന്ന‌ത്.വൈപ്പിന്‍കാര്‍ക്ക് ഇട്ടുകൊടുത്ത‌ ടാപ്പില്‍ നിന്നൂറ്റി ന‌ഗ‌ര‌ത്തിലെ ഹോട്ട‌ലുക‌ള്‍ക്ക് മ‌റിച്ച‌ടിക്കുന്നു.
എന്തുപ‌റ്റി ന‌മുക്ക്? വെള്ള‌മെവിടെ?
ഞാന‌ല്‍ഭുത‌പ്പെട്ടിട്ടുണ്ട്; ഒരായിരം ഇന്ത്യ‌ക്കാര്‍ക്കുപ‌യോഗിക്കാവുന്ന‌ ജ‌ല‌മാണ് ഒരാള്‍ ഈ നാട്ടില്‍ വേസ്റ്റാക്കിക്ക‌ള‌യുന്ന‌ത്.ആവശ്യത്തിനും അല്ലാത്തതിനും ഫ്ലഷ് വലിച്ച് എത്ര ജലമാണ് പാഴാക്കിക്കളയുന്നത്! എപ്പോള്‍ ടാപ്പ് തിരിച്ചാലും വെള്ളം.ഇട‌ത്തേക്കു തിരിച്ചാല്‍ ചുടുത‌ണ്ണി, വ‌ല‌ത്തേക്കായാല്‍ ത‌ണുത്ത‌വെള്ളം.ഒരു ബിസ്ക്ക‌റ്റ് വ‌ച്ചു തിന്ന‌ പ്ലേറ്റ് ഒന്നു തുട‌ച്ചാല്‍ ന‌മുക്കുപ‌യോഗിക്കാം. അത്ര‌ വെടിപ്പുള്ള‌വ‌ര്‍ക്ക് ഒന്നു ക‌ഴുകാം.പ‌ക്ഷേ,പ‌ല‌ത‌രം ക്ലീനിംഗ് ലിക്യിഡ്ക‌ള്‍ ചേര്‍ത്ത് അനേക‌ ലിറ്റ‌ര്‍ വെള്ളം കൊണ്ട് ഡിഷ് വാഷ‌റിലിട്ട് ക‌ഴുകാത്തിട‌ത്തോളം കാലം അത് ഡേര്‍ട്ടി എന്നു പ‌റ‌യ‌പ്പെടുന്നു.എന്ത് ഡേര്‍ട്ടി.എന്നാല്‍ ഈ ഡേര്‍ട്ടി എന്നു പ‌റ‌യുന്ന‌വ‌രുടെ ക‌ക്കൂസില്‍ ഒരു തുള്ളിവെള്ളം കാണില്ല‌.ര‌ണ്ടിഞ്ച് വീതിയുള്ള‌ ടിഷ്യു പേപ്പ‌ര്‍ കൊണ്ട് ഒപ്പിച്ച് ആ കൈകൊണ്ട് അടിവ‌സ്ത്രം ധ‌രിച്ച്, പാന്‍റിട്ട്, ബെല്‍റ്റിട്ട്, പിന്നെ ട്ടൈകെട്ടി പുറ‌ത്തേക്കു വ‌ന്നു, വാഷ്ബേസിനില്‍ വ‌ന്നു കൈക‌ഴുകി പുറ‌ത്തുവ‌രും!‌‌‌
ജ‌ലം ന‌മ്മുടെ ജ‌ന്മാവ‌കാശ‌മാണ്.അത് പ‌ഴ‌യ‌ ക‌ഥ‌.ഇനി അങ്ങിനെയ‌ല്ല‌. ജ‌ലം ഇനി സ്വ‌കാര്യ‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടേതാണ്.ന‌മ്മ‌ളൊക്കെ അവ‌രുടെ ക‌സ്റ്റ‌മേസാണ്.കേബിള്‍ ടിവി പോലെ.ജ‌ലം ന‌മുക്ക് ഒരു അവ‌കാശ‌മ‌ല്ലാതെ വ‌ന്നാല്...
കാനഡയുടെ വ‌ട‌ക്കുപ‌ടിഞ്ഞാറു ഭാഗ‌ത്താണ് അലാസ്ക‌.ലോക‌ത്തിലെ ഏറ്റ‌വും മ‌നോഹ‌ര‌മായ‌ പ്ര‌ദേശ‌മാണ‌ത്.ആറുമാസം മാത്ര‌മേ അവിടെ മ‌നുഷ്യ‌വാസ‌മുള്ളൂ.ഉറ‌ഞ്ഞുകിട‌ക്കുന്ന‌ പ്ര‌ദേശ‌മാണ്.വേന‌ലായാല്‍ ഫിഷിംഗിനുവേണ്ടി ബോട്ടുക‌ള്‍ പോകുന്നു.എന്‍റെ ഓഫീസ് മാനേജ‌ര്‍ ഒരു ക‌പ്പ‌ലില്‍ പ‌ത്തുദിവ‌സ‌ത്തെ അലാസ്ക‌ വിനോദ‌യാത്ര‌യ്ക്കു പോയിരുന്നു.കുറെ ഫോട്ടൊക‌ള്‍ അവ‌ര്‍ കൊണ്ടുവ‌ന്നിരുന്നു.അതിമ‌നോഹ‌ര‌മായ‌ നീല‌ത്ത‌ടാക‌ങ്ങ‌ളും ക‌ട‌ലുക‌ളും. പ‌ര്‍വ്വ‌ത‌ങ്ങ‌ള്‍ ഐസ് ഗ്ലേസിയേസാല്‍ മൂട‌പ്പെട്ടുകിട‌ക്കുന്നു.കൊടുംവ‌ന‌ങ്ങ‌ളും മ‌നോഹ‌ര‌മായ‌ മ‌ല‌ക‌ളുമുണ്ട്.നോ മാന്‍സ് ലാന്ഡ് എന്നായിരുന്നു അലാസ്ക്ക‌ അറിയ‌പ്പെട്ടിരുന്ന‌ത്.പിന്നീട് അത് അമേരിക്ക‌ കൈവ‌ശ‌പ്പെടുത്തി.5000 ച‌.മൈല്‍സ് വ‌രുന്ന‌ ആ മ‌ഞ്ഞിന‌ടിയില്‍ ലോക‌ത്തിലെ ഏറ്റ‌വും പ‌രിശുദ്ധ‌മായ‌ ക‌ന്യാജ‌ലം ഉറ‌ഞ്ഞുകിട‌ക്കുന്നു.ഇതു ആര്‍ക്കുകിട്ടും? തൊട്ട‌ടുത്തുള്ള‌ കാന‌ഡ‌ക്ക‌ല്ല‌;ആ ശുദ്ധ‌ജ‌ലം ഭൂമിയുടെ മ‌റുപാതി ക‌ട‌ന്നു ന‌മ്മുടെ മുംബ‌യില്‍ എത്തിക്കുവാനുള്ള‌ ഒരു മെഗാപ്രോജ‌ക്റ്റ് ത‌യ്യാറായിക്ക‌ഴിഞ്ഞു.ബോംബെക്കാര്‍ക്കുവേണ്ടിയ‌ല്ല‌, അറ‌ബുനാടുക‌ള്‍, ഇന്ത്യ‌, ചൈന‌ മുത‌ലായ‌ ജ‌ല‌ദൌര്‍ല്ല‌ഭ്യ‌മുള്ള‌ രാജ്യ‌ങ്ങ‌ളിലേക്ക് വില്‍പ്പ‌ന‌ ന‌ട‌ത്തുവാനുള്ള‌ ബ‌ഹുരാഷ്ട‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടെ ഭീമ‌ന്‍ പ‌ദ്ധ‌തിയാണിത്.ട്രു അലാസ്ക്ക‌ ബോട്ട്ലിംഗ് എന്ന‌ ക‌മ്പ‌നി അതിന്‍റെ ജ‌ലാവ‌കാശം നേടിക്ക‌ഴിഞ്ഞു.

മ‌നുഷ്യ‌നുണ്ടായ‌ കാലം മുത‌ല്‍ ജ‌ലം ന‌മ്മുടെ പൊതുസ‌മ്പ‌ത്താണ് എന്ന‌ ന‌മ്മുടെ സ‌ങ്ക‌ല്‍പ്പ‌ങ്ങ‌ള്‍ ത‌ക‌രുക‌യാണ്.അമിത‌മായ‌ ഉപ‌യോഗ‌ത്താല്‍ ന‌മ്മുടെ ശുദ്ധ‌ജ‌ല‌ ഉറ‌വ‌ക‌ള്‍ വ‌റ്റിക്കൊണ്ടിരിക്കുക‌യാണ്.ന‌ദിക‌ളും പുഴ‌ക‌ളും ത‌ടാക‌ങ്ങ‌ളും വ‌റ്റുന്നു.കേര‌ള‌ത്തിലെ ഒരേയൊരു ശുദ്ധ‌ജ‌ല‌ത്ത‌ടാക‌മായ‌ ശാസ്താംകോട്ട‌ കായ‌ലിലും മെല്ലെ ഓരുക‌യ‌റുക‌യാണ്.ഈ ശുദ്ധ‌ജ‌ലം ന‌മുക്കു ന‌ഷ്ട‌മാകുന്ന‌തു ആരെങ്കിലും കുടിച്ചുതീര്‍ത്തി‌ട്ടോ കുളിച്ചിട്ടോ അല്ല‌.വ്യ‌വ‌സായ‌ വിപ്ല‌വ‌ത്തിന്‍റെ തുട‌ര്‍ച്ച‌യായ‌ ക‌മ്പോള‌സംസ്കാര‌ത്തിന്‍റെ ഭാഗ‌മായി ലോക‌ത്തിലെ വ്യ‌വ‌സായ‌ ശാല‌ക‌ളിലേക്കു ശുദ്ധ‌ജ‌ലം ഒഴുകുക‌യാണ്.
ഉപഭോഗസംസ്കാരം നമ്മുടെ ആവശ്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.നമുക്ക് വിഭവങ്ങള്‍ തികയുന്നില്ല. ജലം തികയുന്നില്ല. ഒരു ഭൂമി പോര. ഒരു സൂര്യന്‍ മതിയാകുന്നില്ല.
ജഡമായി മാറിയ ഒരു ജനതയായിക്കഴിഞ്ഞു നമ്മള്‍.മരണം നമ്മുടെ തൊണ്ടക്കുഴിയില്‍ എത്താത്തിടത്തോളം നാം നമ്മുടെ മരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. അതുകൊണ്ട് ബോണ്ട്സ്വാനയിലെ ഈ വൃദ്ധയുടെ മരണം നമുക്ക് ഒരു സാധാരണ മരണമാണ്.വരണ്ട മരുഭൂമിയില്‍, കത്തുന്ന ആകാശത്തിനടിയില്‍ അവിടെ മനോഹരമായ ഒരു നീന്തല്‍ തടാകം.ആഫ്രിക്കന്‍ സഫാരി എന്ന വിനോദയാത്ര കഴിഞ്ഞ് വിനോദസഞ്ചാരികള്‍ നീന്തിത്തുടിക്കുന്നു.ബിയറും കോളയും കുടിച്ചു വിശ്രമിക്കുന്നു.സ്പടിക ജലം.ഈ നീന്തല്‍ത്തടാകത്തിനരികെയാണ് 85 വയസ്സുള്ള കലഹാരിയിലെ ബുഷ്മെന്‍ ഗോത്രക്കാരിയായ ഈ വൃദ്ധ ഒരു തുള്ളി വെള്ളം കിട്ടാതെ തൊണ്ടയുണങ്ങി മരിച്ചത്.ലോകത്തിലെ ഏറ്റവും പൂര്‍വ്വസമൂഹമാണ് ആഫ്രിക്കയിലെ ബോണ്ട്സ്വനയിലെ ഈ ഗോത്രക്കാര്‍. നമ്മുടെ പൂര്‍വ്വികര്‍.സ്വകാര്യവല്‍ക്കരണത്തിന്‍റേയും ലാഭത്തിന്‍റേയും ദൈവങ്ങള്‍ അവരുടെ മണ്ണ് പിടിച്ചെടുത്തു,വന്യയാത്രയുടെ ഒരു പ്രോജക്ടിനായി.ആദ്യം ഈ ആദിവാസിസമൂഹങ്ങളെ അവരുടെ മണ്ണില്‍ നിന്നും ആട്ടിയോടിച്ചു.അത് 1997 ല്‍ അവരുടെ മണ്ണിനടിയില്‍ ഡയമണ്ട് ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്.പോകാന്‍ കൂട്ടാക്കാതിരുന്ന അവരെ ഡയമണ്ട് കമ്പനികളും ഡയമണ്ട് കമ്പനികളുടെ ഭരണകൂട ഏജന്‍റ്മാരും ആട്ടിയോടിച്ചത് അവരുടെ ജലസ്രോതസ്സുകള്‍ അടച്ചുകൊണ്ടാണ്.
ബാക്കിയായ ഈ വൃദ്ധ‌ തൊണ്ടവരണ്ട് വിനോദസഞ്ചാരികളുടെ സ്വിമ്മിങ് പൂളിനടുത്ത് ട്ടാന്‍റലിസിന്‍റെ മരണം വരിച്ചു. ഈ വൃദ്ധ ലോകത്തിലെ വരാനിരിക്കുന്ന ജല കലാപങ്ങളുടെ രക്തമായി മാറുമോ?

യു എന്‍ ജലം മൌലികാവകാശമാക്കിയത് 2010 ലാണ്.പക്ഷേ, യുന്നെന്ന് കഴിയുമോ ഈ അവകാശം ഉറപ്പുവരുത്തുവാന്‍?
ഇരുപ‌ത് വ‌ര്ഷം ക‌ഴിയുമ്പോള്‍ ജ‌ല‌ത്തിന്‍റെ ഉപ‌യോഗം ഇര‌ട്ടിക്കുക‌യാണെന്ന് യുഎന്‍ പ‌റ‌യുന്നു. ജ‌ല‌മെവിടെ? ആരുടെ ജ‌ല‌മെടുക്കും? ആര്‍ക്കു കൊടുക്കും?


ജ‌ല‌ക്ഷാമം പ‌രിഹ‌രിക്കുവാന്‍ ഒരേയൊരുവ‌ഴി ജ‌ല‌വിത‌ര‌ണം ക‌മ്പോള‌ത്തെ ഏല്‍പ്പിക്കുക‌ എന്ന‌താണ് ഗോളാന്ത‌ര‌ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ മുന്നോട്ട് വ‌യ്ക്കുന്ന‌ നിര്‍ദ്ദേശം.സ‌പ്ലെയുടേയും ഡിമാന്‍റിന്‍റേയും അദ്റ്ശ്യ‌ക‌ര‌ങ്ങ‌ളാല്‍ ജ‌ല‌വും ക‌യ‌റിയിറ‌ങ്ങ‌ട്ടെ.ജ‌ലം ഒരു കൊമോഡിറ്റിയാകുമ്പോള്‍ അത് മാര്‍ക്ക‌റ്റില്‍ കൂടിയ‌ വില‌ക്ക് വില്‍ക്കുവാന്‍ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ക്ക‌ധികാര‌മുണ്ട്. ചേരിയിലെ അമ്മ‌മാരെക്കാളും വില‌ നെസ്ലെയൊ കൊക്കൊക്കോള‌യൊ ന‌ല്‍കിയാല്‍... മാര്‍ക്ക‌റ്റ് നിയ‌മ‌മ‌നുസ‌രിച്ച് ജ‌ല‌മൊഴുകുക‌ ത‌ന്നെ ചെയ്യും.
സാമ്പ‌ത്തിക‌ സ‌ഹായം ല‌ഭിക്കുന്ന‌തിനുവേണ്ടി ലാറ്റിന‌മേരിക്ക‌ന്‍ രാഷ്ട‌ങ്ങ‌ളോട് ഐമ്മെഫ് ആവ‌ശ്യ‌പ്പെട്ട‌ത് ജ‌ലം സ്വ‌കാര്യ‌വ‌ല്‍ക്ക‌രിക്ക‌ണ‌മെന്നാണ്.ഗ‌തികേടുകൊണ്ട് ബൊളീവിയ‌ അത് സ‌മ്മ‌തിച്ചു.ബെക്ക്ടെല്‍ എന്ന‌ ബ‌ഹുരാഷ്ട‌ക്ക‌മ്പ‌നി സ്വ‌ന്ത‌മായ‌ പൈപ്പുക‌ളിട്ട് ജ‌ല‌വിത‌ര‌ണം തുട‌ങ്ങി.ഒറ്റ‌ക്കൊല്ല‌ത്തിനുള്ളില്‍ വില‌ ഇര‌ട്ടിയായി.കാശുള്ള‌വ‌നുമാത്രം വെള്ളം കിട്ടുമെന്നായി.സ‌ഹികെട്ട‌ ജ‌ന‌ത‌ തെരുവില്‍ ക‌ലാപ‌ത്തിനിറ‌ങ്ങി.ബെക്ക്ട്ടെല്‍ ഓഫീസ് തീയിട്ടു. ജ‌ന‌ങ്ങ‌ള്‍ ജ‌ല‌വിത‌ര‌ണം ഏറ്റെടുത്തു. ബെക്ക്ട്ടെല് പിന്തിരിഞ്ഞോടുക‌യും 2001ല്‍ ജ‌ല‌വിത‌ര‌ണം പ‌ഴ‌യ‌തുപോലെ ഗ‌വ‌ണ്മെന്‍റ് ഏറ്റെടുക്കുക‌യും ചെയ്തു.

ലോക‌ത്തില്‍ ഇനി ജ‌ല‌യുദ്ധ‌ങ്ങ‌ള്‍ വ‌രാനിരിക്കുന്നു.
ബൊളീവിയ‌ക‌ളും.

Thursday, June 9, 2011

ഒരു കലയേയും സാഹിത്യത്തേയും പ്രോല്സാഹിപ്പിക്കാത്തവരാണ് മുസ്ലിംകള്.അതറിയണമെങ്കില്‍ മുസ്ലി‍സൌദിഅറേബ്യയില്‍ നോക്കിയാല്‍ മതി: അവിടെ എത്ര കലയുണ്ട്! മുഗളന്മാരുടെ കല ഇസ്ലാമിന്‍റെ സംഭാവനയല്ല, അത് പേര്‍ശ്യയുടേയും ഹിന്ദുവിന്‍റേയും സംഭാവനയാണ്.
ഹിന്ദുസമൂഹം ചിത്രകലയടക്കം എല്ലാ കലകളേയും പ്രോല്സാഹിപ്പിച്ചിട്ടുള്ളവരാണ്. അമ്മയില്ലാത്ത ദു:ഖത്തിന്റെ പേരില് സരസ്വതി ദേവിയുടെ നഗ്നചിത്രം വരക്കുന്ന എംഫ്ഹുസൈന്‍റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി വിലപിക്കുന്ന മാധ്യമംപത്രം ഹുസൈന്‍ മുഹമ്മദ് നബിയുടെ ഭാര്യമാരുടെ ചിത്രം വരച്ചാല് സമ്മതിക്കുമോ.
ഇസ്ലാമിക ഫണ്ടമെന്റ്ലിസ്റ്റുകളുടെ ഖത്തര് മുഹമ്മദു നബിയുടെ കാര്ട്ടൂണ് നിരോധിച്ചതെന്തേ. താലിബാനികള് അതിപുരാതന ബുദ്ധപ്രതിമകള് നശിപ്പിച്ചതിനെ എതിര്ക്കാത്തവരാണ് മുസ്ലിം ഫണ്ടമെന്റെലിസ്റ്റുകളായ മാധ്യമം.എംഫ്ഹുസൈനെ‍ മഹാനായ ചിത്രകാരനാക്കിയത് ഭാരതമാണ്;എന്തേ സൌദിയില്‍, അറിയപ്പെടുന്ന ഒരു ചിത്രകാരനോ സിനിമാക്കാരനോ ഇല്ലാതെപോയത്?

Monday, June 6, 2011

പ്രിയ രവിശങ്കര്‍, ഈ ലേഖനം വായിക്കുവാന്‍ വൈകിപ്പോയി. ആരും പറയാത്ത എന്‍റെ നാടിന്‍റെ പുതിയ കഥ ഇവിടെയിരുന്ന് വളരെ സങ്കടത്തോടെയാണ് വായിച്ചുതീര്‍ത്തത്.ഞാനിനി ലീവില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ നാടുവിട്ടിട്ടുണ്ടാകും.സഹിക്കുവാന്‍ കഴിയുന്നില്ല എന്‍റെ ജന്മനാടിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ട്. വീരന്‍പുഴ ഞങ്ങള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു. അതുപോലെ പടിഞ്ഞാറുഭാഗത്തുള്ള കായലുകളും കണ്ടല്‍ കാടുകളും. അതൊക്കെ ‍ വല്ലാര്‍പാടം കണെയ്നര്‍ ടെ൪മിനലിന്റെ പേരില് നശിപ്പിച്ചു.കരാറുകാരും രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പണമുണ്ട്ടാക്കി.പുഴയും വയലുകളും കായലും നികത്തി ഒരു ശവവഴി പോലെ മലച്ചുകിടക്കുകയാണ് ഇന്നു വല്ലാര്‍പാടം കണ്ടെയിനര്‍ പാത.രവിശങ്കര്‍ പറഞ്ഞപോലെ ഠ വട്ടത്താണ് ഇതു ചെയ്തിട്ടുള്ളത്.എത്രയോ കുടുമ്പങ്ങള്‍ നാമാവശേഷമായി. എത്ര കാവുകള്‍, മനകള്‍ എല്ലാം നശിച്ചു.ഭൂമിക്കു വിലയിട്ടത് അഞ്ചുതരത്തിലായിരുന്നു. അന്നു ആ കാശിനു ഒരു സെന്‍റ് ഭൂമിപോലും കിട്ടില്ലായിരുന്നു.ഒരു പാര്‍ട്ടിയും ആ പാവം കുടുംബങ്ങളെ തിരിഞ്ഞുനോക്കിയില്ല.മാര്സ്കിസ്റ്റ് പാര്ട്ടി, കാണ്‍ഗ്രസ്, ബിജെപി ,ലീഗ് ഇതൊന്നും ഇങ്ങിനെ ഒരു സംഭവം കണ്ടതായി ഭാവിച്ചില്ല.കാലാകാലങ്ങളായി ഇവര്‍ക്കു വോട്ട് തള്ളിക്കൊടുക്കുന്ന ജനങ്ങളെ ഇവര്‍ ഉപേക്ഷിച്ചു.‍എല്ലാവരും കരാറുകാരായിരുന്നു. ആദ്യകാലം മുതല്‍ അവര്‍ക്ക് ആത്മവിശ്വാസം കൊടുത്ത് സമരം സംഘടിപ്പിച്ചത് സി ആര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും പിന്നെ എനിക്കു പേരറിയാത്ത SUCI പ്രവര്‍ത്തകരുമായിരുന്നു. SUCI എന്ന രാഷ്ടീയപ്പാര്‍ട്ടി ജനങ്ങളെ സംഘടിപ്പിക്കുകയും പോരാടുവാന്‍ എല്ലാ ത്യാഗവും ചെയ്തു. ഹാഷിം സുരേഷ് വൈജു തുടങ്ങിയ എന്‍റെ കൂട്ടുകാര്‍ വളരെ ക്ലേശം സഹിച്ചാണ് സമരം നടത്തിക്കൊണ്ടുപോയത്.സിആര്‍ സംസാരിക്കുന്നതും ഹാഷിമിനേയും ചിത്രത്തില് കണ്ടപ്പോള്‍ പഴയ ഓ൪മ്മകളും സങ്കടവും വന്നു.‌
ഇനിയും അനിശ്ചിതത്വം തുടരുകയാണല്ലോ .

Saturday, June 4, 2011

Best Wishes to Yogachaarya Baba Ramdev

യോഗാചാര്യന്‍ ശ്രീ ബാബ രാംദേവിന് അഭിവാദ്യങ്ങള്‍. അദ്ദേഹത്തിനെതിരെ കുപ്രചരണം നടത്തുന്നത് കള്ളപ്പണക്കാരും അവരുടെ പങ്കുപറ്റുകാരുമാണ്.സമസ്തമേഖലയിലും കള്ളപ്പണം അദ്ധ്വാനത്തിന്‍റെ വിലകെടുത്തുകയാണ്.ബാബ രാംദേവ് കള്ളപ്പണത്തിനെതിരെ ഉപവാസമിരിക്കുന്നതുകൊണ്ട് കോണ്‍ഗ്രസ്സു രോഷം കൊള്ളുന്നത് മനസ്സിലാക്കാം.അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്സിന്‍റേയും ദിഗ്വിജയ സിങ്ങുമാരുടേയും കൂടെ ചേര്‍ന്നുകൊണ്ട് ചില മുസ്ലിംവായനക്കാരും രോഷം കൊള്ളുന്നതെന്തിനു?അഴിമതിയെല്ലായിടത്തുമുണ്ട്,എല്ലാ പാര്‍ട്ടിയിലുമുണ്ട്, ബിജെപിയിലുമുണ്ട്, മാര്ക്സിസ്റ്റ് പാര്‍ട്ടിയിലുമുണ്ട് എന്നതുകൊണ്ട് അഴിമതിയും കള്ളപ്പണവും ഒരു വിഷയം അല്ലാതാകുന്നില്ലല്ലോ.ആരെങ്കിലും അതിനെതിരെ ഉപവാസസമരമിരിക്കുമ്പോള്‍ നാം എതിര്‍ക്കേണ്ട ആവശ്യമുണ്ടോ?

ഒരു മുസ്ലിം പെണ്‍കുട്ടിയെ കെട്ടിച്ചു വിടുന്നത് നൂറുപവന്‍ കൊടുത്തിട്ടാണ്. ഇത് ഏതെങ്കിലും കാക്ക ജോലി ചെയ്തുണ്ടാക്കുന്നതാണോ?‍സ്തീധനം കൊടുക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിന്‍റെ പേരില്‍ എത്രയോ മുസ്ലിം പെണ്‍കുട്ടികള്‍ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്നു.ഈയിടെ ഒരു ബാപ്പ 35 പവന്‍ കൊടുക്കുവാന്‍ ഇല്ലാത്തതുകൊണ്ട് തന്‍റെ മക്കളെ കൊന്നത് വായിച്ചില്ലേ?ഏതെങ്കിലും മുസ്ലിം നേതാവോ, മൌലവിയോ ഇത്രയും ഗൌരവമായ വിഷയങ്ങള്ക്കുവേണ്ടി ഉപവാസമിരിക്കുന്നുണ്ടോ, സംസാരിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? കേരളത്തില്‍ 40 കോടിയുടെ മുടിപ്പള്ളി വേണമോ വേണ്ടയോ എന്നതൊക്കെയല്ലേ അവരുടെയൊക്കെ ചര്‍ച്ച.

കേരളത്തിലെ രാഷ്ടീയക്കാര്‍ കേരളത്തിലും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയത് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?റവൂഫ് 500 ഏക്കര്‍ മഹാരാഷ്ടയില്‍ വാങ്ങിയെന്നു കുഞ്ഞാലി പറഞ്ഞില്ലേ. കുഞ്ഞാലിക്കുട്ടിയുടെ ബിനാമി പേരില്‍ പലസ്ഥലത്തും ഭൂമി വാങ്ങിയെന്നും 300 കോടിയുടെ അനധികൃതസ്വത്തുണ്ടെന്നുമുള്ള കേസ് തെളിവു ഹാജരാക്കാന്‍ കഴിയായിരുന്നതുകൊണ്ട് കോടതി തള്ളിയതെല്ലേ?കേരളത്തിലെ കണ്ണായ സ്ഥലമൊക്കെ കൈവശം വച്ചിരിക്കുന്നത് കൃസ്ത്യന്‍ പള്ളികളല്ലേ.സിസ്റ്റര്‍ ജസ്മ അവരുടെ പുസ്തകത്തിലൂടെ എഴുതിയിട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയെങ്കിലും ആയോ?കിഴക്കന്‍സംസ്ഥാനഗോത്രമേഖലയിലെ ഭൂമി ആദിവാസികളെപ്പറ്റിച്ച് വിദേശപ്പണം കൊണ്ട് കൃസ്ത്യന്‍ സഭ കൈവശപ്പെടുത്തിയതും ആദിവാസികളെ മാമോദീസ മുക്കുന്നതും ആര്‍എസ്സുകാര്‍ സ്ഥിരമായി ഉയര്‍ത്തുന്ന ആക്ഷേപമാണ്.കേരള കോണ്‍ഗ്രസ്സ് ഭരണത്തില്‍ കയറിയാല്‍ ആദ്യം പട്ടയ മാമാങ്കം നടത്താറുണ്ട്.ഈ പാര്ട്ടി അതിനു വേണ്ടി രൂപീകരിച്ച പാര്‍ട്ടിയാണോ എന്നു നമുക്കു തോന്നാറുണ്ട്.

കള്ളപ്പണത്തിനെതിരെ ഉപവാസസമരം നടത്തുന്ന ശ്രീ റാംദേവ് ആരെസ്സെസ്കാരനാണെങ്കില്‍ തീര്‍ച്ചയായും ആറെസ്സിസ്സിനു മാത്രമേ ,ഹിന്ദുക്കള്‍ക്കുമാത്രമേ, കള്ളപ്പണത്തിന്‍റേയും ആഗോളവല്‍ക്കരണത്തിന്‍റേയും വിപത്തുകള്‍ക്കെതിരെ ധ൪മ്മസമരം സംഘടിപ്പിക്കുവാന്‍ കഴിയൂ. ബാബ വിലകൂടിയ പന്തലിലിരുന്ന് ഉപവസിക്കട്ടെ. അതിനെന്താ. കൂളര്‍ പന്തലില്‍ വയ്ക്കട്ടെ.റാംദേവിന്‍റെ സമരം ദരിദ്ര മുസ്ലിമിനും കൂടി വേണ്ടിയുള്ള സമരമാണ്. അവരും റാം ദേവിന്‍റെ കൂടെ ചേരട്ടെ.