Saturday, February 15, 2014

മുംപലി

മുംപലി
Azeez KS

അപ്ന പഞ്ചാബില്‍ നിന്നും വാങ്ങിയ തൊണ്ടുള്ള വറുത്ത കപ്പലണ്ടി ഞാനെന്‍റെ പേ൪ഷ്യന്‍ സുഹൃത്തിനു കൊടുത്തു. ഒരു ആഖാഖാനിയാണ് അയാള്‍.ധാരാളം റൂമിക്കഥകള്‍ അയാള്‍ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. പേ൪ഷ്യക്കാ൪ക്ക് റൂമി വെറും റൂമിയല്ല, മൌലാന റൂമിയാണ്.

എല്ലാവരും സീരിയസ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ഗഹനമായി ചിന്തിച്ച്, ജീവിതവ്യാപാരത്തിലേ൪പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ചിന്തയുടെ വ്യ൪ത്ഥത ബോദ്ധ്യ...
പ്പെടുത്തുവാന്‍ ഈ പേ൪ഷ്യക്കാരന്‍ വെറുതെ നിന്നു ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് ഒരു റൂമിക്കഥ പറയും.

കപ്പലണ്ടി കൊടുത്തപ്പോള്‍അയാള്‍ സന്തോഷത്തോടെ വാങ്ങി; എന്നിട്ട് പറഞ്ഞു "ഒ, യാ മുംപലി. താങ്ക്സ്."
പേ൪ഷ്യന്‍ ഭാഷയില്‍ കപ്പലണ്ടി മുംപലിയാണ്. കയ്യിലിരിക്കുന്ന കപ്പലണ്ടി നോക്കി അയാള്‍ ഒന്നു ചിരിച്ചു. മെല്ലെ.

വലിയ ധനികനായ ഒരു മുതലാളിയുണ്ടായിരുന്നു. അയാളെ ജീപ്പിലിരുത്തി അയാളുടെ ഡ്രൈവ൪ കൊണ്ടുപോകുകയാണ്. മുതലാളി രാജാവിനെപ്പോലെ പിറകില്‍ ഇരിക്കുന്നു. വിശാലമായ തോട്ടങ്ങള്‍ കടന്ന് അവരുടെ ജീപ്പ് ഗ്രാവല്‍വഴികളിലൂടെ മുതലാളിയുടെ കപ്പലണ്ടിപ്പാടത്തുകൂടെ ഇപ്പോള്‍ പോകുകയാണ്.

കുറെ കടന്നുപോയപ്പോള്‍ വണ്ടി പെട്ടെന്ന് നി൪ത്തുവാന്‍ മുതലാളി ആവശ്യപ്പെട്ടു. ഡ്രൈവ൪ ഒന്നുമറിയാതെ വണ്ടി നി൪ത്തി. ജീപ്പ് പിറകിലേക്കോടിക്കുവാന്‍ മുതലാളി ആവശ്യപ്പെട്ടു. ഡ്രൈവ൪ പിറകിലേക്കോടിച്ചു. നി൪ത്തുവാന്‍ പറഞ്ഞു.

പുറത്തിറങ്ങിയ ഡ്രൈവറോട് വണ്ടിയിലിരുന്നു തന്നെ വിരല്‍ ചൂണ്ടി മുതലാളി എന്തോ ഒരു സാധനം എടുക്കുവാന്‍ ആവശ്യപ്പെട്ടു. ഡ്രൈവ൪ അവിടെ മുഴുവന്‍ നോക്കിയിട്ട് എടുക്കുവാന്‍ പറ്റിയ ഒന്നും കണ്ടില്ല. ഒടുവില്‍ മുതലാളി തന്നെ ജീപ്പില്‍ നിന്നിറങ്ങി .വലിയ വയ൪ വീണുപോകാതെ മെല്ലെ കുമ്പിട്ട് അയാള്‍ അത് കയ്യിലെടുത്തു ഡ്രൈവറെ കാണിച്ചു : ഒരു കപ്പലണ്ടി. മുംപലി.

യാത്ര തുട൪ന്നു. കപ്പലണ്ടി പോക്കറ്റില്‍ നിന്നെടുത്ത് പൊട്ടിച്ച് അതിലൊരു മണി മുതലാളി തിന്നു. ഒരു മണി ഡ്രൈവ൪ക്ക് കൊടുത്തു. തിന്നുകഴിഞ്ഞപ്പോള്‍ ഇഷ്ടമായോ എന്ന് മുതലാളി ഡൈവറോട് ചോദിച്ചു.
ഡ്രൈവ൪ തലയാട്ടി .

"നല്ല സന്തോഷമായോ, " വീണ്ടും മുതലാളി.
മുതലാളിയാണ് ചോദിക്കുന്നത്, അല്‍ഭുതപ്പെട്ട ഡ്രൈവ൪ പറഞ്ഞു, " നല്ല ഇഷ്ടമായി ."

മുതലാളി വണ്ടിയിലിരുന്ന് ഇങ്ങിനെ പറഞ്ഞു:
"ജീവിതത്തിന്‍റെ അ൪ത്ഥം സന്തോഷമാണ്. അതിനുവേണ്ടി മാത്രമാണ് നാം ജീവിക്കുന്നത്. ചില തെണ്ടികള്‍ ഈ ഗ്രാമത്തില്‍ പറയുന്നുണ്ട്, ഞാന്‍ കൂലി കൊടുക്കാത്തവനാണെന്ന്. ആ തെണ്ടികള്‍ക്കറിയില്ല ജീവിതത്തിന്‍റെ ഉദ്ദേശ്യം തന്നെ സന്തോഷമാണെന്ന്. അവ൪ക്കറിയില്ല എന്‍റെ തൊഴിലാളികള്‍ എത്ര സന്തോഷത്തോടെയാണ് വണ്ടിയോടിക്കുന്നതെന്ന്. സന്തോഷമില്ലെങ്കില്‍ ജീവിതത്തില്‍ എന്തുണ്ടായിട്ടെന്താ കാര്യം."

Saturday, February 8, 2014

വീടേത്?

ഈ ലോകം മുഴുവനും അല്ലാഹുവിന്‍റെ നാട്. ഈ ലോകം ഒരു തറവാട്.

ഏത് നാട്?

സായിപ്പ് പാതിരാക്ക് മദ്യശാലയിലിരുന്ന് കിട്ടിയ കടലാസ്സില്‍ വരച്ച ജലരേഖകളെയാണോ നിങ്ങള്‍ നാട് എന്ന് പറയുന്നത് ?

ഓഷോ പറഞ്ഞ ഒരു കഥയുണ്ട്. ഇന്ത്യയില്‍ ഒരു ഭ്രാന്താശുപത്രി. ഭ്രാന്തന്മാ൪ അവിടെ തമാശ പറഞ്ഞും ചിരിച്ചും ഉള്ളതു കഴിച്ചും സന്തോഷത്തോടെ ജീവിച്ചു. അപ്പോഴാണ് സായിപ്പിന്‍റെ ജലരേഖയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ പാക് വിഭജനം വന്നത്. കഷ്ടക...
ാലത്തിന് അതി൪ത്തിരേഖ ആ ഭ്രാന്താശുപത്രിയെ മുറിച്ചു.
ബുദ്ധിയുള്ള രാഷ്ട്രീയനേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ആ ഭ്രാന്തന്മാരോട് പറഞ്ഞു : ഇത് ഇന്ത്യ. ഇത് പാക്കിസ്ഥാന്‍. നിങ്ങള്‍ പാക് ഭ്രാന്തന്‍. നിങ്ങള്‍ ഇന്ത്യന്‍ ഭ്രാന്തന്‍.
ഭ്രാന്തില്ലാത്ത എല്ലാവരും സമ്മതിച്ച ഈ കാര്യം പക്ഷേ ഭ്രാന്തുള്ള ആ ഭ്രാന്തന്മാ൪ക്ക് മാത്രം മനസ്സിലായില്ല.

ബാപ്പ നഷ്ടപ്പെട്ട ഒരു മകനെഴുതിയതോ൪ക്കുക‌ : എന്‍റെ ബാപ്പ മലയാളിയാണ്. ഇന്ത്യ കാണുവാനിറങ്ങിയ മലയാളി. ഇന്ത്യ പാക് വിഭജനകാലത്ത് ബാപ്പ സിയാല്‍കോട്ടിലായിരുന്നു. കണ്ടും രസിച്ചും നടന്ന ബാപ്പ പെട്ടെന്ന് വലയിലകപ്പെട്ട മീനിനെപ്പോലെ. ഇന്ത്യക്കാരനായ ബാപ്പ വിഭജനരേഖയില്‍ കുടുങ്ങി പാക്കിസ്ഥാനിയായി. മരണം വരെ ഇന്ത്യനോ൪മ്മകളുമായി ആ പാക്കിസ്ഥാനി ജീവിച്ചു. മരിച്ചു. സ്വന്തം നാട്ടില്‍ വന്നാല്‍ അയാള്‍ ഭാരതത്തിന് ചാരനായി. ജന്മമേ !
ഞങ്ങള്‍ ഉമ്മയും മക്കളും ഭാരതാംബയുടെ മക്കളായി."

എന്‍റെ പ്രിയപ്പെട്ട കവി വിനയചന്ദ്രന്‍ മാഷിന്‍റെ രണ്ടുവരികള്‍ കുറിക്കട്ടെ:

വീടേത്?
വീടെന്നുചൊല്ലിക്കിടാങ്ങളെയൂട്ടിക്കളിപ്പിച്ച് പാട്ടുപഠിപ്പിച്ച്
അണ്ണ‌നെന്നും തമ്പിയെന്നും
അനിയത്തി അമ്മയെന്നും ചേച്ചിയെന്നും
വ്യഥക്കൊരുകൂട്ടെന്നുമൂന്നി
സമ൪പ്പിതചേതസ്സായി

എന്‍റെയെന്ന് യെന്‍റെയെന്നെന്ന് കരുതിയോ൪
അന്യരായ് കോണിപ്പടികള്‍ കയറുന്നു
ഭിന്നമായ് പൊയ്മുഖങ്ങള്‍ പരിഹാസങ്ങള്‍
മാന്യമാം ഗ൪വ്
മനമ്മറിപ്പന്നന്യോന്യമില്ലാത്ത സ്നേഹനാട്യം

കൂട്ടിനുള്ളില്‍ കിടന്നുമരിച്ച് കിളി കൂടുനഷ്ടമായ്
വാനിലലയും കിളിക്കൊഞ്ചല്‍
When you pray, do not pray just for you. Include others in your prayers. Your friends, relatives, neighbours, community influence you a lot. You can't make your garden fragrant when your neighbourhood is filthy. If they are good, you are most likely to be good.

There is a story of a man who was making his way around the holy Kaaba and praying, "O God make my brothers good. " People said, you have finally reached this holy place why do you not pray for yourself ,why are all your p
rayers for your brothers?
He replied I have several brothers to whom I shall be returning. If I find them good, then I too will become good on account of their virtues but if I find them bad  I too will become perverted by their wickedness.



Since my goodness will result from associating with good people I therefore pray for my brothers to become good.

Sunday, February 2, 2014

കാവ്യസന്ധ്യകാല്‍ഗറി 2014


സുഹൃത്തേ,
ഞങ്ങള്‍ മറ്റൊരു കാവ്യസന്ധ്യ കൂടി നടത്തുന്നു.
ഈ മാ൪ച്ച് 29 ന് ശനിയാഴ്ച. ഉച്ചയ്ക്ക് 12 മണിക്ക്.

രാജീവ് എഴുതിയതുപോലെ "ഇത്തവണ കവിത ചൊല്ലുന്നത് സന്ധ്യയ്ക്കല്ല എങ്കിലും ആ പേരിനെ ഞങ്ങൾ മൊഴി ചൊല്ലുന്നില്ല."

നിങ്ങള്‍ ഇതിനു മുമ്പ് കാവ്യസന്ധ്യയില്‍ പങ്കെടുത്തവരാണ്, അല്ലെങ്കില്‍ പങ്കെടുക്കണമെന്ന് വളരെ ആഗ്രഹിക്കുന്നവരാണ്.
ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.


കവിതയോടും കാവ്യസന്ധ്യയോടും നല്ല താത്പര്യമുള്ള സുഹൃത്തുക്കളുണ്ടെങ്കില്‍, നല്ല താത്പര്യമുള്ളവരാണെങ്കില്‍ മാത്രം, അവരേയും കൂട്ടുക. അല്ലെങ്കില്‍, ദയവായി ഒഴിവാക്കുക‌.
ഇത് ഒരു ഫ്രീ ഇവന്‍റാണ്.



എന്നു നടത്തുന്നു: 2014 മാ൪ച്ച് 29 ശനിയാഴ്ച 12 മണിക്ക്
 സ്ഥലം : E-community centre, Panorama Hill 88 Panamount Hill NW Calgary,
 AB T3K 5R9




ഈ കാവ്യസന്ധ്യ ഒരു കുടുംബസംഗമം കൂടിയാണ്. നിങ്ങളുടെ കുടുംബത്തേയും കൊണ്ടുവരിക.


കവിതയും സംസ്കാരവും മലയാളവും എനിക്കുമാത്രം മതി എന്ന് കവിതയേയും മലയാളത്തേയും സ്നേഹിക്കുന്ന നമ്മള്‍ ആഗ്രഹിക്കരുത്.

എനിക്കുശേഷം പ്രളയമെന്നും, ഞാന്‍ എന്നിലവസാനിക്കുന്ന അന്തകവിത്തെന്നും ആഗ്രഹിക്കുന്നവ൪ സാംസ്കാരിക പ്രവ൪ത്തകരോ യഥാ൪ത്ഥ കാവ്യാസ്വാദകരോ അല്ല.



മധുസൂദനന്‍ നായരുടെ ഹൃദയം പിടയുന്ന വേദന നമ്മുടേതുകൂടിയാണ്:
 "നാളെയീക്കുട്ടികള്‍
 ചോദിക്കുമോ, നമ്മ-
ളാരുടെ കുട്ടികള്‍?
ആരുടെ നോവുകള്‍?
തായ്മൊഴി തന്നീണ-
മെങ്ങനെ? നാവെടു-
ത്തോതുന്നതെങ്ങനെ?
ഓ൪ക്കുന്നതെങ്ങനെ?
തായ്മനസ്സിന്‍റെ
 തുടിപ്പുകളെങ്ങിനെ?
തായ്ച്ചൊല്ലിലൂറിയ
 താളമെങ്ങനെ?
താരാട്ടിലോലുന്ന‌
 മാധുര്യമെങ്ങനെ?
താന്‍ തന്നെ വന്നു
 പിറന്നതുമെങ്ങനെ?

ആരുതേടും? നാളെ നമ്മുടെ കുട്ടികള്‍-
ക്കോ൪ക്കാനുമ‌മ്മയെ വേണ്ടായിരിക്കുമോ?