Saturday, February 8, 2014

വീടേത്?

ഈ ലോകം മുഴുവനും അല്ലാഹുവിന്‍റെ നാട്. ഈ ലോകം ഒരു തറവാട്.

ഏത് നാട്?

സായിപ്പ് പാതിരാക്ക് മദ്യശാലയിലിരുന്ന് കിട്ടിയ കടലാസ്സില്‍ വരച്ച ജലരേഖകളെയാണോ നിങ്ങള്‍ നാട് എന്ന് പറയുന്നത് ?

ഓഷോ പറഞ്ഞ ഒരു കഥയുണ്ട്. ഇന്ത്യയില്‍ ഒരു ഭ്രാന്താശുപത്രി. ഭ്രാന്തന്മാ൪ അവിടെ തമാശ പറഞ്ഞും ചിരിച്ചും ഉള്ളതു കഴിച്ചും സന്തോഷത്തോടെ ജീവിച്ചു. അപ്പോഴാണ് സായിപ്പിന്‍റെ ജലരേഖയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ പാക് വിഭജനം വന്നത്. കഷ്ടക...
ാലത്തിന് അതി൪ത്തിരേഖ ആ ഭ്രാന്താശുപത്രിയെ മുറിച്ചു.
ബുദ്ധിയുള്ള രാഷ്ട്രീയനേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ആ ഭ്രാന്തന്മാരോട് പറഞ്ഞു : ഇത് ഇന്ത്യ. ഇത് പാക്കിസ്ഥാന്‍. നിങ്ങള്‍ പാക് ഭ്രാന്തന്‍. നിങ്ങള്‍ ഇന്ത്യന്‍ ഭ്രാന്തന്‍.
ഭ്രാന്തില്ലാത്ത എല്ലാവരും സമ്മതിച്ച ഈ കാര്യം പക്ഷേ ഭ്രാന്തുള്ള ആ ഭ്രാന്തന്മാ൪ക്ക് മാത്രം മനസ്സിലായില്ല.

ബാപ്പ നഷ്ടപ്പെട്ട ഒരു മകനെഴുതിയതോ൪ക്കുക‌ : എന്‍റെ ബാപ്പ മലയാളിയാണ്. ഇന്ത്യ കാണുവാനിറങ്ങിയ മലയാളി. ഇന്ത്യ പാക് വിഭജനകാലത്ത് ബാപ്പ സിയാല്‍കോട്ടിലായിരുന്നു. കണ്ടും രസിച്ചും നടന്ന ബാപ്പ പെട്ടെന്ന് വലയിലകപ്പെട്ട മീനിനെപ്പോലെ. ഇന്ത്യക്കാരനായ ബാപ്പ വിഭജനരേഖയില്‍ കുടുങ്ങി പാക്കിസ്ഥാനിയായി. മരണം വരെ ഇന്ത്യനോ൪മ്മകളുമായി ആ പാക്കിസ്ഥാനി ജീവിച്ചു. മരിച്ചു. സ്വന്തം നാട്ടില്‍ വന്നാല്‍ അയാള്‍ ഭാരതത്തിന് ചാരനായി. ജന്മമേ !
ഞങ്ങള്‍ ഉമ്മയും മക്കളും ഭാരതാംബയുടെ മക്കളായി."

എന്‍റെ പ്രിയപ്പെട്ട കവി വിനയചന്ദ്രന്‍ മാഷിന്‍റെ രണ്ടുവരികള്‍ കുറിക്കട്ടെ:

വീടേത്?
വീടെന്നുചൊല്ലിക്കിടാങ്ങളെയൂട്ടിക്കളിപ്പിച്ച് പാട്ടുപഠിപ്പിച്ച്
അണ്ണ‌നെന്നും തമ്പിയെന്നും
അനിയത്തി അമ്മയെന്നും ചേച്ചിയെന്നും
വ്യഥക്കൊരുകൂട്ടെന്നുമൂന്നി
സമ൪പ്പിതചേതസ്സായി

എന്‍റെയെന്ന് യെന്‍റെയെന്നെന്ന് കരുതിയോ൪
അന്യരായ് കോണിപ്പടികള്‍ കയറുന്നു
ഭിന്നമായ് പൊയ്മുഖങ്ങള്‍ പരിഹാസങ്ങള്‍
മാന്യമാം ഗ൪വ്
മനമ്മറിപ്പന്നന്യോന്യമില്ലാത്ത സ്നേഹനാട്യം

കൂട്ടിനുള്ളില്‍ കിടന്നുമരിച്ച് കിളി കൂടുനഷ്ടമായ്
വാനിലലയും കിളിക്കൊഞ്ചല്‍