സുഹൃത്തേ,
ഞങ്ങള്‍ മറ്റൊരു കാവ്യസന്ധ്യ കൂടി നടത്തുന്നു.
ഈ മാ൪ച്ച് 29 ന് ശനിയാഴ്ച. ഉച്ചയ്ക്ക് 12 മണിക്ക്.
രാജീവ് എഴുതിയതുപോലെ "ഇത്തവണ കവിത ചൊല്ലുന്നത് സന്ധ്യയ്ക്കല്ല എങ്കിലും ആ പേരിനെ ഞങ്ങൾ മൊഴി ചൊല്ലുന്നില്ല."
നിങ്ങള്‍ ഇതിനു മുമ്പ് കാവ്യസന്ധ്യയില്‍ പങ്കെടുത്തവരാണ്, അല്ലെങ്കില്‍ പങ്കെടുക്കണമെന്ന് വളരെ ആഗ്രഹിക്കുന്നവരാണ്.
ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
കവിതയോടും കാവ്യസന്ധ്യയോടും നല്ല താത്പര്യമുള്ള സുഹൃത്തുക്കളുണ്ടെങ്കില്‍, നല്ല താത്പര്യമുള്ളവരാണെങ്കില്‍ മാത്രം, അവരേയും കൂട്ടുക. അല്ലെങ്കില്‍, ദയവായി ഒഴിവാക്കുക.
ഇത് ഒരു ഫ്രീ ഇവന്‍റാണ്.
എന്നു നടത്തുന്നു: 2014 മാ൪ച്ച് 29 ശനിയാഴ്ച 12 മണിക്ക്
സ്ഥലം : E-community centre, Panorama Hill 88 Panamount Hill NW Calgary,
AB T3K 5R9
ഈ കാവ്യസന്ധ്യ ഒരു കുടുംബസംഗമം കൂടിയാണ്. നിങ്ങളുടെ കുടുംബത്തേയും കൊണ്ടുവരിക.
കവിതയും സംസ്കാരവും മലയാളവും എനിക്കുമാത്രം മതി എന്ന് കവിതയേയും മലയാളത്തേയും സ്നേഹിക്കുന്ന നമ്മള്‍ ആഗ്രഹിക്കരുത്.
എനിക്കുശേഷം പ്രളയമെന്നും, ഞാന്‍ എന്നിലവസാനിക്കുന്ന അന്തകവിത്തെന്നും ആഗ്രഹിക്കുന്നവ൪ സാംസ്കാരിക പ്രവ൪ത്തകരോ യഥാ൪ത്ഥ കാവ്യാസ്വാദകരോ അല്ല.
മധുസൂദനന്‍ നായരുടെ ഹൃദയം പിടയുന്ന വേദന നമ്മുടേതുകൂടിയാണ്:
"നാളെയീക്കുട്ടികള്‍
ചോദിക്കുമോ, നമ്മ-
ളാരുടെ കുട്ടികള്‍?
ആരുടെ നോവുകള്‍?
തായ്മൊഴി തന്നീണ-
മെങ്ങനെ? നാവെടു-
ത്തോതുന്നതെങ്ങനെ?
ഓ൪ക്കുന്നതെങ്ങനെ?
തായ്മനസ്സിന്‍റെ
തുടിപ്പുകളെങ്ങിനെ?
തായ്ച്ചൊല്ലിലൂറിയ
താളമെങ്ങനെ?
താരാട്ടിലോലുന്ന
മാധുര്യമെങ്ങനെ?
താന്‍ തന്നെ വന്നു
പിറന്നതുമെങ്ങനെ?
ആരുതേടും? നാളെ നമ്മുടെ കുട്ടികള്‍-
ക്കോ൪ക്കാനുമമ്മയെ വേണ്ടായിരിക്കുമോ?