നമുക്കെന്താണ് ഒളിച്ചുവയ്ക്കുവാനുള്ളത്? നോ൪ത്ത് അമേരിക്ക നമ്മുടെ ബാപ്പയുടെ തറവാടൊന്നുമല്ലല്ലോ, മഹത്വവും നന്മയും മാത്രം പറഞ്ഞ് ഒരു ഗരിമയുണ്ടാക്കി നടക്കുവാന്.
നല്ല വിദ്യാഭ്യാസമെന്നാല് ഇംഗ്ലീഷ് പറയലാണെന്ന് ധരിച്ചുവശായ ഇമ്മിഗ്രന്റുകളായ നമ്മള് മക്കളെ ഇവിടെ പഠിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോള് നമ്മുടെ മക്കള് നന്നായി പറയുന്ന ഇംഗ്ലീഷ് വാക്ക് F*** എന്നായതെന്ത്? എഞ്ചുവടിയറിയാത്ത മക്കള് അയ്യാററിയുവാന് കാല്കുലേറ്റ൪ തപ്പുന്നതെന്ത്? A Nation at Risk എന്ന റിപ്പോ൪ട്ട് ഗവണ്മെണ്ടിനു തന്നെ പുറത്തിറക്കേണ്ടിവന്നതെന്തുകൊണ്ട്? ഒടുവില് ബാക്ക് ടു ബേസിക് എന്ന അടിസ്ഥാന വിദ്യാഭ്യാസത്തിന് മക്കളെ മടക്കിയതെന്ത്?എന്തുകൊണ്ട് മില്യന് കണക്കിനു കുട്ടികളെ അമ്മമാ൪ സ്കൂളില് നിന്നും പിടിച്ചിറക്കിക്കൊണ്ടുപോകുന്നു, വീട്ടിലിരുത്തി പഠിപ്പിക്കുവാന്? ഇറാഖ് യുദ്ധം തുടങ്ങി മൂന്നുകൊല്ലം കഴിഞ്ഞ് 2005 ല് , ഇറാഖ്, ഭൂപടത്തില് എവിടെയെന്ന് ചോദിച്ചിട്ട് മൂന്നില് രണ്ട് മക്കള്ക്ക് അതറിയുവാന് കഴിയാതിരുന്നതെന്തുകൊണ്ട്? മദ൪ എന്ന വാക്കിന്റെ സ്പെല്ലിംഗ് എഴുതാനറിയാത്ത മക്കള്ക്ക് ഗ൪ഭ ഉറ ഉപയോഗിച്ചില്ലെങ്കില് വിവരമറിയും എന്ന അറിവ് മാത്രം നന്നായറിയുന്നതെന്തുകൊണ്ട്?
നമ്മുടെ മക്കളെ പടിഞ്ഞാറന് ബാധയേല്ക്കാതെ അതേ സമയം ഉത്തരയമേരിക്കന് നന്മയുടെ കുളി൪കാറ്റ് മാത്രമേല്ക്കുന്ന രീതിയില് ഇന്സുലേറ്റ് ചെയ്തെടുക്കുവാന് കഴിയുമോ? ചോദ്യങ്ങള് ഒത്തിരിയാണ്. “മക്കളുപേക്ഷിച്ചുപോകുന്ന അമ്മമാരുടെ ഗതികെട്ടവാസകേന്ദ്രത്തെ മല൪വാടികള് എന്നുവിളിച്ച എഴുത്തുകാരികള് കാനഡയിലുണ്ട്. അവ൪ക്ക് അവിടെ ഡാന്സ് കളിക്കാമത്രേ, പാടാമത്രെ!!” എന്നു ഞാനെഴുതിയപ്പോള്‍ അങ്ങിനെ എഴുതിയിട്ടില്ലെന്നും അത് എന്‍റെ തെറ്റായ വായനയില്‍ നിന്നുമാണെന്നും ആ എഴുത്തുകാരി മെയിലയച്ചിരിക്കുന്നു. അതിനാല്‍ ആ വരികള്‍ എന്‍റെ തെറ്റായ വായനയില്‍ നിന്നുമാണെന്നു വായിക്കണമെന്നപേക്ഷിക്കുന്നു.
കനേഡിയന്‍ വാ൪ദ്ധക്യത്തെ ശ്രദ്ധിക്കുക എന്നത് വൃദ്ധനായിക്കൊണ്ടിരിക്കുന്ന എന്റെ ഒരു ശീലമായതുകൊണ്ടും കനേഡിയന് വൃദ്ധാനുഭവങ്ങള് സ്ഥിരം പങ്കുവയ്ക്കുന്ന ഓള്ഡ് ഏജ് ഹോമിലെ റിഹാബ് എയ്ഡ് എന്റെ ഒരു സുഹൃത്തായതുകൊണ്ടും മനസ്സിലായ ചില കാര്യങ്ങളില്‍ നിന്നുമാണ്, തോന്നിയ അമ൪ഷത്തില് നിന്നുമാണ്, ഞാനതെഴുതിയത്. നൂറുകണക്കിനാളുകള് പാ൪ക്കുന്ന അയാളുടെ ഹോമിലെ രണ്ടുപേരുള്ള മുറിയിലെ ഒരാള് ഒരു രാത്രി മരണപ്പെട്ടു.ജഡം ഫ്രീസറിലേക്കു മാറ്റി, വില് പത്രത്തിലെ അനന്തരാവകാശികള് വരുന്നതും കാത്ത്.ഇതെല്ലാം കണ്ടും കേട്ടും അസ്വസ്ഥനായിക്കൊണ്ടിരിക്കുകയാണ് മറ്റേ വൃദ്ധന്. അയാള് കട്ടിലിലും ജനാലയിലും ഇടിക്കുന്നു, വീല്ചെയറില് അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി ഉരുളുന്നു.ഈ സമയത്താണ് എന്റെ സുഹൃത്തും ഒരു ഫിലിപ്പിനോ എയ്ഡും ആ മുറിയിലേക്ക് ചെല്ലുന്നത്."ഗുഡ്മോണിംഗ് ജോണ്,"ഫിലിപ്പീനോ പെണ്ണ് ആ വൃദ്ധനെ വിഷ് ചെയ്തു.അയാള് തലപൊക്കുന്നില്ല.അവള് തുടരുന്നു,"ജോണിന്റെ റൂംമേറ്റ് ഇന്നലെ മരിച്ചുപോയല്ലേ."മുറി പരതിക്കൊണ്ട് അവള് പറയുന്നു:" വ്വ,നൌ യുഹാവ് എ ലോട്ടോഫ് സ്പേസ്.എഞ്ചോയ്."
ഈ അനുഭവത്തില് നിന്നാണ് ഞാനതെഴുതിപ്പോയത്.എന്റെ പ്രിയപ്പെട്ട ചങ്ങാതിക്ക് ഒരു വേദനയുണ്ടാക്കുവാന് ഞാന് ഉദ്ദേശിച്ചിട്ടില്ല.
"കേരളത്തിന്റെ സമസ്ത മേഖലകളെയും പ്രവാസ സാന്നിദ്ധ്യംകൊണ്ട് നിറച്ചവര് ഗള്ഫ് മലയാളികള് മാത്രമാണ്. അമേരിക്കയിലും യൂറോപ്പിലും ചെന്നെത്തിയ മലയാളികള് ഇത്ര താല്പര്യത്തോടെ കേരളം മനസ്സില് സൂക്ഷിച്ചവരല്ല’ എന്ന ആരോപണം ‘ചരിത്രത്തില് ഒന്നും കൂട്ടിച്ചേര്ക്കാനില്ലാത്ത ചരിത്രത്തിന്റെ ചവിറ്റുകുട്ടകള്’ എന്ന മാര്ക്സിയന് വിശേഷണത്തോടെ തുടരുന്നുവെന്ന്” ബാബു ഭരദ്വാജ് എഴുതിയതില് എന്താണ് തെറ്റ്?
എന്തു സംഭാവനയാണ് നോ൪ത്ത് അമേരിക്കന് മലയാളി മലയാണ്മയ്ക്ക് നല്കിയിട്ടുള്ളത്? അതില്ലാത്തിടത്തോളം കാലം ഭരദ്വാജിനോട് കലഹിച്ചിട്ടുകാര്യമില്ല.
"ആടുജീവിതം" പോലെ, ഇനിയും പിറവിയെടുത്തിട്ടില്ലാത്ത, വരാനിരിക്കുന്ന “അമേരിക്കന് ജീവിതം” എന്ന നോവലിനുവേണ്ടി നോ൪ത്ത് അമേരിക്കന് മലയാളികള് നോമ്പുനോറ്റിരിക്കുന്നുവെന്ന് വിശ്വസിക്കുമ്പോള് പോലും ആ നോവല് വന്നാല് എത്ര നോ൪ത്ത് അമേരിക്കന് രണ്ടാംതലമുറമക്കള്ക്ക് മലയാള അക്ഷരം കൂട്ടിവായിച്ച് അത് രസിക്കുവാന് കഴിയുമെന്ന് ഓ൪ക്കുക.എത്രയോ വ൪ഷമായി കുടിയേറ്റക്കാ൪ നോ൪ത്ത് അമേരിക്കയിലേക്ക് വന്നിട്ട്.രണ്ടാം തലമുറയില്പെട്ട മലയാളത്തിലെഴുതുവാന് കഴിയുന്ന ഒരു മലയാളിയേയെങ്കിലും സൃഷ്ടിക്കുവാന് മലയാളത്തെ നെഞ്ചിലേറ്റുന്നുവെന്ന് പറയുന്നവ൪ക്ക് എന്തേ കഴിഞ്ഞില്ല?
മലയാളമെന്നാല് കറിവേപ്പിന്റെ തൈ നടലും ഇഡലിയുണ്ടാക്കലുമല്ല.ഓണത്തിനു ജുബ്ബയിട്ട് പെണ്ണുങ്ങള്‍ക്ക് വിളമ്പിക്കൊടുക്കലുമല്ല.വേറെ പലതുമാണ്.
ഗള്ഫ് മലയാളിയുടെ മക്കള്ക്ക് മലയാളം "നല്ല വിളങ്ങും."സ്വന്തം ഉണ്ണികളോടുപോലും തൊണ്ടവണ്ണമുള്ള,ചൊറിയുന്ന ഇംഗ്ലീഷ് വിളമ്പുന്ന നോ൪ത്ത് അമേരിക്കന് മമ്മികളും മുഖമൊട്ടിച്ചുവച്ച സാന്താതന്തമാരും മലയാളത്തെ ഹൃദയത്തിലേറ്റുന്നുവെന്ന് പറയുന്നത് സത്യവിരുദ്ധമാണ്.
നൊസ്റ്റാല്ജിയ എന്താണെന്നറിയാം പക്ഷേ fake nostalgia എന്താണെന്ന് മനസ്സിലായില്ല. ഇല്ലാത്ത നഷ്ടബോധങ്ങളും ദു:ഖങ്ങളും ഗൃഹാതുരത്വവും പട൪ത്തിയെഴുതി ആത്മവഞ്ചനചെയ്യുകയാണെന്നാണോ അതിന൪ത്ഥം? മാനസം റബറുകൊണ്ടല്ലാതുള്ളവ൪ക്കൊക്കെ നൊസ്റ്റാല്ജിയ ഉണ്ടാകും.ഉപേക്ഷിച്ചുപോന്ന ഗ്രാമവും ജന്മനാടും ജനിച്ചുവള൪ന്ന നാട്ടിലെ നൂറുനുറായിരം ഓ൪മ്മകളുമൊക്കെ അവരെ , അവ൪ നോ൪ത്ത് അമേരിക്കയില് എത്ര കാറുള്ളവരാണെങ്കിലും, വേട്ടയാടിക്കൊണ്ടിരിക്കും.
നൊസ്റ്റാല്ജിയയുടെ കുത്തിയൊഴുക്ക് വല്ലാതെയാകുമ്പോള് ചില൪ പേനയെടുക്കും.കാനഡയില് ജീവിക്കുന്ന എന്നെപ്പോലുള്ളവ൪ നല്ല ഇംഗ്ലീഷ് കള്ളടിച്ചു നൊസ്റ്റാല്‍ജിയക്ക് തടയിടും.രണ്ടിന്റേയും ഫലം ഒന്നുതന്നെ- ഒഴിഞ്ഞുപോക്ക്.
മദ്ധ്യതിരുവിതാംകൂറിലെ പല കുടിയേറ്റ ഗ്രാമങ്ങളും ഇന്ന് ആളൊഴിഞ്ഞ പ്രേതാലയങ്ങളാണ്. വലിയവീടുകളില് വൃദ്ധന്മാരായ പപ്പയും മമ്മിയും.ചില വീട്ടില് മമ്മിയുമില്ല. അവരെ നോ൪ത്ത് അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ടാകും, മക്കളെ നോക്കുവാന്: "ഉമ്മച്ചീ, മരിക്കുന്നതിനു മുമ്പ് നയാഗ്ര ഫോള്സ് ഒക്കെ കാണണ്ടായോ? സി എന് ടവറിന് എന്നാ ഹൈറ്റാ! മുകളിലെത്തിയാല് ലോകം മുഴുവന് കാണാം!" കാണണമെന്നുണ്ട് മോനേ, പക്ഷേ, പ്രായമായ ബാപ്പയെ തനിച്ചാക്കിയിട്ടെങ്ങനാ? ആ അമ്മ പറയും."അതിപ്പോ വീട് പൂട്ടിയിട്ട് എല്ലാവ൪ക്കും പോകാന് കഴിയ്വോ? നമുക്ക് ആ ആസിയാത്തായെ ഏല്‍പ്പിക്കാം, ബാപ്പായുടെ കാര്യം. അവ൪ നോക്കികൊള്ളും.അവരുടെ മോളെ കെട്ടിക്കാറാകുമ്പോള് എന്തെങ്കിലും കൊടുത്താല് മതി. പിന്നെ ബാപ്പ ഡെയ്ലി സ്കൈപ്പിലും വരട്ടെ, നമുക്ക് കാണുകയും ചെയ്യാമല്ലോ.”
ഫലത്തില് ആ അമ്മയും നോ൪ത്ത് അമേരിക്കയില് കുട്ടികളെ നോക്കുന്ന ഒരു ആയയായി. ഭാര്യയ്ക്കും ഭ൪ത്താവിനും ഒരുമിച്ച് പണമുണ്ടാക്കാം. രണ്ടുവീട് വാങ്ങാം.മോ൪ട്ട്ഗേജ് എടുക്കാം. അതിനു മുമ്പില്‍ നിന്നും ഫോട്ടൊ പോസ് ചെയ്ത്, നാട്ടിലെ നാത്തുന്മാരെ കൊതിപ്പിക്കാം.
ഇതുപോലെ എത്രയെത്ര ഓ൪മ്മകള്.
ബാപ്പയുമുമ്മയുമൊക്കെയായുള്ള കുട്ടിക്കാല ഓ൪മ്മകളും അവ൪ ഇപ്പോള് തനിച്ചായതിലുള്ള ദു:ഖവും ആരെങ്കിലും പങ്കുവയ്ച്ചാല് ” നീ തിരിച്ചുപോയി ബാപ്പയുടെ കൂടെയിരിയെടാ, നിന്നെ തോക്കുചൂണ്ടി ആരെങ്കിലും കൊണ്ടുവന്നതാണോ കാനഡയില് എന്നൊക്കെ ചോദിക്കുന്ന റബ്ബറുകളോട് എന്തു പറയാനാ! ദു:ഖം പങ്കിടുന്നവരോടൊത്തു കരയേണ്ടതില്ല, പക്ഷെ അവരുടെ കണ്ണുനീ൪ ഫെയ്ക്ക് ആണെന്ന് പറഞ്ഞാല്‍!