Tuesday, July 24, 2012

ente veeran puzha


ഒരിക്കലിത് വീരന്‍ പുഴയായിരുന്നു മകനെ.നീ ജനിക്കുമ്പോഴും.കാദ൪കുഞ്ഞ് കാക്ക ആറ് മണിക്കൂ൪ വഞ്ചി തുഴഞ്ഞാണ് മറുകരയെത്തുന്നത് കടലില്‍ നിന്നു പിടിച്ച പച്ചമീന്‍ വാങ്ങി എന്‍റെ നാടിന് അന്തിക്കറിയാകുവാന്‍.അന്നയാ
ള്‍ക്ക് അത് ഒമേഗ3 എന്നൊന്നുമറിയില്ലായിരുന്...നു. വൃത്താകാരത്തിലാണ് അയാള്‍ വഞ്ചി തുഴയുന്നത്.തുറന്ന പുഴയിലെ കാറ്റും ഒഴുക്കും അത്രയ്ക്കായിരുന്നു.പിന്നീട
ാണ് കരാറു കമ്പനികള്‍ ഈ മഹാജലപ്രവാഹത്തെ ശ്വാസം മുട്ടിച്ചുകൊന്നത്.അതിനായി കിഴക്കന്‍ മലകള്‍ അവ൪ ഇടിച്ചുനിരത്തി.ടിപ്പറുകള്‍ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു.പുഴയില്‍ നിന്നു കരയിലേക്ക് മൂന്നേക്കറോളം കണ്ടല്‍ കാടുകളുണ്ടായിരുന്നു.എല്ലാത്തരം കരിമീനുകളുടേയും മറ്റു പുഴമീനുകളുടേയും പ്രജനനകേന്ദ്രവും ഈറ്റില്ലവും.ഈ കണ്ടല്‍ മരത്തിലൊന്നിലാണ് ശ്യാമളയുടെ ഗ‍൪ഭിണിയായ സഹോദരി കഴിഞ്ഞ സുനാമിക്ക് തൂങ്ങി നിന്നത്.സുനാമി ഒഴിഞ്ഞപ്പോള്‍ നൂറ്റിരുപത് ശവങ്ങള്‍ കണ്ടല്‍ കാടുകളില്‍ കുടുങ്ങിക്കിടന്നു, കടലിലേക്ക് മറുയാത്രയാവാതെ.നിന്‍റെ ഈ ചിത്രങ്ങള്‍ എന്നെ പൂ൪വ്വികരുടെ കുഴിമാടങ്ങള്‍ ഓ൪മ്മപ്പെടുത്തുന്നു. നന്ദി.