Sunday, June 23, 2013

ippol enthu sukham !

എന്തുകിട്ടിയാലും പോര. തൃപ്തിയില്ല. കുറച്ചുകൂടി മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു. കുറച്ചുകൂടി... കുറച്ചുകൂടി.
സുഖസൌകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ ജീവിതത്തിൽ നെട്ടോട്ടമോടുന്ന മനുഷ്യൻ. ഓട്ടത്തിനിടയിൽ തളർന്നുവീഴുന്ന മനുഷ്യൻ . ആ മനുഷ്യന് സമര്പ്പണം.

നസ്രുദ്ദീൻ മുല്ലയുടെ ഒരു കഥ വായിച്ചതോര്ക്കുന്നു . ജ്ഞാനിയായ മുല്ലയുടെ അടുക്കൽ അയൽക്കാരൻ തന്റെ പ്രശ്നത്തിനു ഒരു പരിഹാരം തേടിവന്നു.
"മുല്ലാ, എന്റെ വീട് എത്ര ചെ...റുതാണ്. തിങ്ങിഞെരുങ്ങിയാണ് ഞങ്ങളതിൽ പാര്ക്കുന്നത്. ഭാര്യ, മക്കൾ അമ്മ, അച്ഛൻ, പോരാത്തതിന് അമ്മായിയമ്മയും. അങ്ങ് ജ്ഞാനിയല്ലേ, ഒരു പരിഹാരം പറഞ്ഞു തരണം. അങ്ങെന്തു പറഞ്ഞാലും അനുസരിക്കുന്നവനാണല്ലോ ഞങ്ങൾ."
"നീ കോഴിയെ വളർത്തുന്നുണ്ടെന്നെനിക്കറിയാം, എത്ര കോഴിയുണ്ട്?" മുല്ല ചോദിച്ചു.
"അഞ്ചു കോഴിയും ഒരു പൂവനും," അയാള് പറഞ്ഞു.
"ആ കോഴിയെ എല്ലാത്തിനെയും ആ പുരയിലേക്കാക്കുക."
"എന്ത്?" എന്റെ പുര ആകപ്പാടെ ചെറുതാണ്, ഇനി കോഴിയെയും കൂടികയറ്റിയാൽ?"
"നീ ചെയ്യൂ അങ്ങിനെ," മുല്ല പറഞ്ഞു.
പുലർച്ചെ അയൽക്കാരനോടിവന്നു." മുല്ല അങ്ങ് എന്റെ ദുരിതം ഇരട്ടിപ്പിച്ചു. ആകെ പ്രശ്നം."
മുല്ല കേട്ടഭാവം വച്ചില്ല. " നിനക്ക് ഒരു കഴുതയില്ലേ."
"ഉവ്വ്," അയാള് പറഞ്ഞു." അതിനെയും കൂടി പുരയിലാക്കുക."
ജ്ഞാനിയാണു, അനുസരിക്കാതിരിക്കുവാൻ വയ്യ. അപ്രകാരം കഴുതകളേയും പിന്നീടു ആടുകളേയും
അയാള് ആ മുറിയിലാക്കി.
നിരാശ ബാധിച്ച് ഒരിടത്തിരിക്കുന്ന അയല്ക്കാരനെ മുല്ല കണ്ടു. "ഇത്രയും നാൾ അതിൽ കിടക്കാമായിരുന്നു. ഇപ്പോൾ നാറിയിട്ടു ആ ഭാഗത്തേക്കു അടുക്കുവാൻ നിവൃത്തിയില്ല. എനിക്ക് ഭ്രാന്താണെന്നുപരഞ്ഞു ഭാര്യയും അമ്മായിയമ്മയും എന്നെ ഉപേക്ഷിച്ചുപോയി."

ശരി, മുല്ല സമാധാനിപ്പിച്ചു.
ഇനി നീ ആ മൃഗങ്ങളെ മുറിയിൽ നിന്ന് പുറത്തേക്കാക്കുക. അപ്രകാരം ചെയ്ത അയാള് അത്യധികം സന്തോഷത്തോടെ മുല്ലയെ കാണുവാൻ വന്നു.
ഇപ്പോൾ എന്ത് സുഖം! പരമാനന്ദം! അയാള് മുല്ലയോട് നന്ദി പറഞ്ഞു.
-azeez ks