Saturday, June 8, 2013

ഞാന്‍ ഒരു ട്രെയിന്‍ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു ഇന്നലെ.ഒരു വെള്ളക്കാരന്‍ ഗാ൪ബേജ് ബിന്‍ എന്ന കുപ്പയില്‍ തപ്പുന്നു. ആരോ കുടിച്ചുബാക്കിയാക്കി കളഞ്ഞ ഒരു ജ്യൂസിന്‍റെ കുപ്പി അയാള്‍ വായിലേക്കടുപ്പിക്കുന്നു.എന്‍റെ ചങ്ക് പൊട്ടിപ്പോയി.അയാളുടെ അടുക്കലേക്ക് ചെന്ന് അഞ്ചുഡോള൪ കൊടുക്കണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ അയാള്‍ തെണ്ടിയല്ല. വളരെ മാന്യനാണയാള്‍.അയാള്‍ അന്തസ്സുള്ളവന്‍ തന്നെയാണ്.വളരെ മാന്യമായ പെരുമാറ്...റമുള്ള ഒരാളാണ്. എത്രയോ ദാരിദ്ര്യം അയാള്‍ അനുഭവിക്കുന്നു.അയാള്‍ പുറത്തതറിയിക്കാറില്ല.നമ്മള്‍ അയാളോടൊന്നു സംസാരിച്ചാല്‍ ഒരിക്കലും അയാള്‍ അവശത പറയില്ല.അവശത നടിക്കില്ല. നല്ല ജോക്ക് പോലും പറഞ്ഞെന്നിരിക്കും.ന൪മ്മം പറയുക ഇവരുടെ ഒരു രീതിയാണ്. ഒരിക്കള്‍ ഒരു സ്ഥലത്തിരുന്ന് ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരാള്‍ എന്നെ വിഷ് ചെയ്തു.നാട്ടില്‍ സഹായത്തിനുവേണ്ടി അസ്സലാമുഅലൈയ്ക്കും പറയുന്നവരെപ്പോലെയല്ല ഇയാള്‍. എന്‍റെ അടുത്ത് നിന്ന് ഒരു പരിചയവുമില്ലാത്ത എന്നോട് ഒരു ജോക്ക് പറയുന്നു:" ഒരു ഡെന്‍റിസ്റ്റിന്‍റെ അടുക്കല്‍ ഒരാള്‍ ചെന്നു.പെട്ടെന്ന് പല്ലുപറിച്ചെടുത്ത ഡെന്‍റിസ്റ്റിനോട് പല്ലു പറിക്കുവാന്‍ ചെന്നവന്‍ പറഞ്ഞു.കുറച്ചു മെല്ലെ, സമയമെടുത്ത്, വേദനിപ്പിക്കാതെ താങ്കള്‍ക്ക് പല്ലുപറിച്ചുകൂടെ? ഡെന്‍റിസ്റ്റ് പറഞ്ഞു: ഈ പണി ഇതിലും മെല്ലെ ചെയ്യുവാന്‍ ഒരു ഡെന്‍റിസ്റ്റിനും കഴിയില്ല.ഞാനും അയാളും ചിരിച്ചു. പിരിഞ്ഞു. പിന്നീട് പല പ്രാവശ്യം ഞാനയാളെ കണ്ടിട്ടുണ്ട്. ഒരു പരിചയവും കാണിക്കില്ല.

നല്ല മുട്ടന്‍ തിരക്കില്‍ നാം ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും ജോക്ക് പറയുക അല്ലെങ്കില്‍ ഒരു കോമിക് കാട്ടുക എന്നത് ഇവ൪ പ്രയാസങ്ങള്‍ ലഘൂകരിക്കുവാനുള്ള ഒരു രീതിയായി കാണുന്നു.യഥാ൪ത്ഥത്തില്‍ ഈ ലോകത്ത് പ്രയാസമനുഭവിക്കുന്നവരെ തിരിച്ചറിയുക പ്രയാസകരമാണ്.

ദാരിദ്ര്യമനുഭവിക്കുന്ന അനേകമാളുകള്‍ എന്‍റെ ഗ്രാമത്തില്‍, എന്‍റെ നാട്ടില്‍ ഉണ്ടാകണം.ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍‍ പെട്ടെന്ന് അവരെ ഓ൪ത്തുപോകുന്നു.ചിലപ്പോള്‍ കണ്ണുനനയാറുമുണ്ട്. എത്ര ഭക്ഷണമാണ് ഞാന്‍ തിന്നുതീ൪ക്കുന്നത്.ആവശ്യമുള്ളതും ഇല്ലാത്തതും ഞാന്‍ തിന്നുന്നു.എത്ര പൈസ ഞാന്‍ വെയിസ്റ്റാക്കുന്നു.പെട്ടെന്ന് മരിച്ചുപോയാല്‍ ഞാനീ കൂട്ടിവയ്ച്ചതൊന്നും എനിക്ക് ഉപകരിക്കില്ല.

സംഘടിതസഹായ‌പ്രസ്ഥാനങ്ങള്‍ക്ക് പണമയക്കുന്ന രീതി ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നില്ല.അവ൪ അവരുടെ വിഭാഗങ്ങളുടെ വള൪ച്ചയ്ക്കായി ആ പണം ഉപയോഗിക്കുന്നു. ദാരിദ്ര്യമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്.ഒരു അനാഥക്കുട്ടിയെ സഹായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കുട്ടിയുടെ ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം ഇവയുടെ ചിലവ് വഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു അനാഥപെണ്‍കുട്ടിയെ സഹായിക്കണമെന്ന്, ഒരു സാധു അമ്മയെ സഹായിക്കണമെന്ന് ഒരാള്‍ക്ക് മരുന്ന് വാങ്ങിക്കൊടുക്കണമെന്ന്, ഒരു കൂരയുണ്ടാക്കുവാന്‍ സഹായിക്കണമെന്ന് ഉടുതുണിക്ക് മറുതുണിയില്ലാത്തവരെ സഹായിക്കണമെന്ന് ഒക്കെ ഞാന്‍ ആഗ്രഹിക്കുന്നു.

എന്താണ് വഴി?
-Azeez KS