Friday, May 24, 2013


എകെ ആന്‍റെണി പറഞ്ഞത് സത്യം: ഈ ഭരണം പൊട്ടിവീഴുമെന്നുകണ്ട് ആരും വെള്ളമിറക്കേണ്ട.


 കേരളം കണ്ട ഏറ്റവും വലിയ കൊള്ളസംഘമാണ് ഈ യുഡിഫ് സ൪ക്കാ൪. ഇന്ത്യ കണ്ട‌തില്‍ വച്ചേറ്റവും വലിയ കൊള്ളസംഘം മന്മോഹന്‍റേതും.കരുണാകരന്‍റെ കാലത്ത് കൊള്ള തുടങ്ങിയിരുന്നുവെങ്കിലും ഇത്ര വ്യാപകമായിരുന്നില്ല.കേരളത്തിലെ കണ്ണായ ഭൂമികളൊക്കെ വ്യവസായികള്‍ക്ക് വില്‍ക്കുകയാണ് ഈ ഉമ്മന്‍സ൪ക്കാ൪. ഒരു എയ്ഡഡ് സ്കൂളിന് ഒന്നരക്കോടിയാണെങ്കില്‍ പതിനാറ് ഹെക്റ്റ൪ കിട്ടിയ രവിപിള്ളയില്‍ നിന്നും കൊച്ചിയിലെ ഭൂമിയില്‍ യൂസഫ് അലിയില്‍ നിന്നും എത്ര കിട്ടിക്കാണും?
 
ഈ വീതം വെപ്പിനുവേണ്ടിയാണ് യുഡിഫ് ഒറ്റക്കെട്ടായി നിലനില്ക്കുന്നത് തന്നെ. പ്രശ്നം യഥാ൪ത്ഥത്തില്‍ വീതം വയ്പ്പിന്‍റേതാണ്. ആ൪ക്കും വിധേയനാകുന്ന ഒരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. രമേശ് മുഖ്യമന്ത്രിയാകട്ടെ അയാള്‍ക്കും കിട്ടട്ടെ നല്ല ഒരു പങ്ക്.
 

കൊട്ടാരവൈദ്യന്‍ ഏകെ ആന്‍റണി രോഗമറിയാതെ കുറിപ്പെഴുതുകയാണ്.ഒരു പ്രശ്നവും അദ്ദേഹം പരിഹരിക്കാറില്ല.ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്‍റേത്.ഡിഫന്‍സിലെ വമ്പന്‍ അഴിമതിക്കഥകള്‍ ഇലയ്ക്കും മുള്ളിനും കേടുകൂടാതെ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.പരിഹരിച്ചോ? കൂട്ടിക്കൊടുപ്പ് നടക്കുന്നുവെന്ന് നേവി ഉദ്യോഗസ്ഥന്‍റെ ഭാര്യ പരാതി നല്‍കിയിട്ടെവിടെയായി. അവ൪ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.ചൈന ലഡാകില്‍ 19 കിമീ കടന്ന് നമ്മുടെ ഭൂമി കയ്യടക്കി വയ്ക്കുമ്പോഴും 2011 ല്‍ മാത്ര‍ം 75 ബില്യന്‍ ഡോളറിന്‍റെ വ്യാപാരം ചൈന ഇന്ത്യയുമായി നടത്തി. ഇപ്പോള്‍ പ്രീമിയ൪ ലിയെ വിളിച്ച് വിരുന്നൂട്ടി.മാ൪ക്സിസ്റ്റുകാരെ ചൈനീസ് ചാരനെന്ന് വിളിക്കുന്നവ൪ എന്തിനാണ് ഈ വിരുന്നില്‍ പ്രകാശ് കാരാട്ടിനെ ക്ഷണിച്ചത്?


മുന്നൂറിലേറെ പേരുടെ , അതില്‍ ഭൂരിഭാഗം മുസ്ലിംകളുടെ, ഫോണ്‍ചോ൪ത്തിയെന്ന് ബിജു വി നായ൪ മാധ്യമത്തിലെഴുതിയപ്പോള്‍ റിപ്പോ൪ട്ട് പുറത്തുവിട്ടത് ആരായിരുന്നു എന്നതായിരുന്നു സ൪ക്കാറിന്‍റെ പ്രശ്നം.അത് സാധാരണ നടക്കുന്ന ചോ൪ത്താണ് എന്ന് കുഞ്ഞാലിക്കുട്ടി സ൪ട്ടിഫിക്കറ്റും നല്‍കി. ജാമ്യം പോലും നല്‍കാതെ ആ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി.

സുകുമാരന്‍ നായരുടെ ഫോണ്‍ ചോ൪ത്തിയെന്ന് ഒരു പോലീസ്കാരന്‍റെ ഊമക്കത്തുവന്നപ്പോള്‍ ഐജി തലത്തില്‍ അന്വേഷണം നടത്തിയാണ് സുകുമാരന്‍ നായരുടെ പൌരാവകാശം ഉമ്മന്‍ സ൪ക്കാ൪ സംരക്ഷിക്കുന്നത്.

എകെ ആന്‍റണി പറഞ്ഞതില്‍ ഒരു ശരിയുണ്ട് : ഇതുകൊണ്ടൊന്നും ഈ എയും ഐയും തമ്മില്‍ തല്ലി ഭരണം ഇട്ടെറിഞ്ഞ് പോകുമെന്ന് ആരും വെള്ളമിറക്കേണ്ട. എത്ര ശരി. ഈ ഭരണത്തില്‍ വീതം കിട്ടാത്ത ആരാണ് ഇവിടെയുള്ളത്?