Saturday, January 21, 2012

എലാം ഭദ്രമീയോ൪മ്മക്കൂട്ടില്‍

ഇടക്കിടെയോ൪ക്കുന്നു ഞാന്‍
എല്ലാം ഭദ്രമീമുന്നൂറേക്കറും
ബിനാമിയും
വെപ്പാട്ടിയുടെ രാവുകളും
ഞാന്‍ മുരുക്കിക്കൊന്ന ജീവല്‍തുടിപ്പും
ഹോട്ടല്‍ മുറിയും
വ്യഭിചാരലഹരിസന്ധ്യയും

എല്ലാം ഭദ്രം

എല്ലാം ഭദ്ര,മാരുമറിയാതെ
തലയോട്ടിക്കടിയിലെ ഈ കൊച്ചു കോശങ്ങള്‍‍
നിയന്ത്രിക്കുന്നെന്‍
കോപവും ഭയവികാരവും
ആസക്തിയായ് മാറിയെന്‍ കൊലകളും

ഞാന്‍ മറന്നു

ദൈവമേകിയീ തലയോട്ടിക്കടിയിലെ
മൃദുരക്തവും വിവരം വഹിക്കുന്ന‌ ശതകോടി കോശവും‍
ജനനമരണസ്പന്ദങ്ങള്‍ക്കിടയില്‍
എന്നോ൪മ്മയായ് നിന്നവന്‍


എല്ലാം ഭദ്രമീയോ൪മ്മക്കൂട്ടില്‍
എന്‍ കോപവും ഭയവികാരവും
ആരുമറിയാത്ത പ്രണയരഹസ്യവും
ഞാന്‍ മാത്രമറിയുന്ന രഹസ്യസ്ഥലികളും
പൊതുവേദിയില്‍ കയ്യടിവാങ്ങുന്നെന്‍ നാവും

ഭദ്രമെന്നോതി ഞാനിരിക്കെ
കടന്നുപോയതിലൂടതിമ‌ര്‍ദ്ദമൊരുദിനം
കത്തിപ്പോയെല്ലാം
ഈ വയറും
തലച്ചോറിന്‍ രഹസ്യക്കൂടും‍

ഞാന്‍ മാത്രം ബാക്കിയായ്
എന്‍റെയീതുറന്നകണ്ണും
പിള൪ന്നവായും
ലോകത്തിനൊരോ൪മ്മയായ്.