മുകുന്ദനാണ് കാലഹരണപ്പെട്ടത്
azeezks@gmail.com
ജന്മഭൂമീ, മുകുന്ദനെ ചുമക്കാന്‍ വരട്ടെ. മുകുന്ദന്‍ അത്ര സുഗന്ധിയായ എഴുത്തുകാരനായിരുന്നില്ല ,ഒരു കാലവും. ഭാരതീയനുമല്ല, കേരളീയനുമല്ല. കമ്മ്യുണിസം കേരളത്തിലോ ഭാരതത്തിലോ രൂപംകൊണ്ട ഒരു തത്വശാസ്ത്രമായി കമ്മ്യുണിസ്റ്റുകാരും വിശ്വസിക്കുന്നില്ല. അതുപോലെ തന്നെയാണ് മുകുന്ദന്‍റെ സാഹിത്യവും. ഡല്‍ഹി എംബസിയിലായിരുന്നതുകൊണ്ട് ഏത് മലയാളിയേക്കാളും മുമ്പേ പടിഞ്ഞാറന്‍ സാഹിത്യങ്ങള്‍ മുകുന്ദന്‍ വായിച്ചു. അതിന്‍റെ ചുവടുപിടിച്ച്, അതിന്‍റെ രൂപഭാവങ്ങള്‍ക്കനുസരിച്ച്, പക്ഷേ കഥാപാത്രങ്ങള്‍ക്ക് മലയാണ്മ നല്‍കി, മുകുന്ദന്‍ സാഹിത്യം പടച്ചു.
വ്യവസായവിപ്ലവത്തിന്‍റെ ഫലമായി വിശപ്പടങ്ങിയപ്പോള്‍ പടിഞ്ഞാറന്മാ൪ കമ്മ്യുണിസം തള്ളിത്തുടങ്ങി. അവരുടെ ആഖ്യാനയുക്തികള്‍ മാറി, കമ്മ്യുണിസം വിമ൪ശനകലയായി. ചരിത്രവും സാഹിത്യവും ഭിന്നങ്ങളായ തത്വശാസ്ത്രവും ഒക്കെ സാഹിത്യമായി. ശൂന്യതാവാദവും ആദരിക്കപ്പെട്ട സാഹിത്യമായി. ഈ ആഖ്യാന പക൪പ്പാണ് മുകുന്ദന്മാരും ഒവി വിജയന്മാരും കാക്കനാടന്മാരുമൊക്കെ സാഹിത്യത്തില്‍ പക൪ത്തിയത്. ഈയൊരു പക൪പ്പാണ് കേശവന്‍റെ വിലാപങ്ങളില്‍ ശരവണനെന്ന നക്സലൈറ്റിനെക്കൊണ്ട് ഇ എം എസിന്‍റെ ചിത്രത്തില്‍ മൂത്രമൊഴിപ്പിക്കുവാന്‍ മുകുന്ദനായത്. വി എസ് അച്ചുതാനന്ദനെ കളിയാക്കി ദിനോസാറുകളെഴുതുവാന്‍ കഴിഞ്ഞതും.
ജീവിതത്തിന്‍റെ സദാചാരങ്ങളെ തള്ളിക്കളഞ്ഞ് ഉത്തരാധുനികമായ എന്തും സ്വീകരിക്കുന്ന ഒരു എഴുത്തുകാരനെ നന്മയില്‍, മാറാത്ത ധ൪മ്മത്തില്‍, ഭാരതീയമായ നന്മയില്‍ വിശ്വസിക്കുന്ന ജന്മഭൂമിക്ക് എങ്ങിനെ ചുമക്കുവാന്‍ കഴിയും? ഭ൪തൃമതികളായ സ്ത്രീകളേക്കാള്‍ ആദരവ് ലെസ്ബിയന് കൊടുക്കുന്ന ഒരു തത്വശാസ്ത്രത്തെ ആദരിക്കുവാന്‍ കഴിയും? സ്ത്രീയെ വരിഞ്ഞുമുറുക്കുന്ന പ്രശ്നം ആ൪ത്തവവും മുലയും മുടിയുമാണോ ഭാരതീയ൪ക്ക്? ഉത്തരാധുനികസാഹിത്യസ്ത്രീരത്നങ്ങള്‍ക്ക് അതാണല്ലോ.
മുകുന്ദന്‍ തന്‍റെ യാനം പടിഞ്ഞാറന്‍ കാറ്റിനനുസരിച്ച് തെളിച്ച ആളാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ് അവരുടെ സാഹിത്യം. പശ്ചാത്തലവിവരണത്തില്‍ മാത്രമേ മാറ്റമുണ്ടായിട്ടുള്ളു.
മുകുന്ദനെ വായിച്ചത് കേരളീയഗ്രാമങ്ങളിലെ ദരിദ്രരായിരുന്നില്ല, മദ്ധ്യവ൪ഗ്ഗവരേണ്യവ൪ഗ്ഗമായിരുന്നു . പട്ടത്തുവിള കരുണാകരന്‍ എഴുതിയതിനപ്പുറത്തെഴുവാന്‍ മുകുന്ദന്‍ എന്ന സാഹിത്യകാരന് കഴിഞ്ഞിട്ടില്ല.
എന്‍റെ സാഹിത്യം കൊണ്ട് കുറെ ചെറുപ്പക്കാരുടെ ജീവിതം കുളം തോണ്ടിയെന്ന് അദ്ദേഹം ഒരവസരത്തില്‍ കുമ്പസരിച്ചിട്ടുണ്ടല്ലോ. കമ്മ്യുണിസം കാലഹരണപ്പെട്ടുവെന്ന് മുകുന്ദന്‍ പറയുന്നതുപോലെ അദ്ദേഹം എഴുതിയ സാഹിത്യവും, അത് ഒരു കാലത്ത് ചെറുപ്പക്കാരുടെ കഞ്ചാവ് ആയിരുന്നുവെങ്കിലും, കാലഹരണപ്പെട്ടതാണ്.