ഒക്യുപൈ വാള്‍സ്ട്രീറ്റ്
അസീസ് കെ എസ്
അമേരിക്കയുടെ സ്വന്തം തഹ് രീ൪.
കോ൪പ്പറേറ്റ് മുതലാളിത്വത്തിന്റെ ശിരസ്സായ വാള്‍സ്ട്രീറ്റില്‍
രോഷക്കാറ്റായി അമേരിക്കയിലെ ദരിദ്രവല്ക്കരിപ്പെടുന്ന
ജനത തീ൪ത്ത
പ്രതിരോധത്തിന്റെ,പ്രതിഷേധത്തിന്റെ തഹ് രീ൪.
ഒക്യുപൈ വാള്‍സ്ട്രീറ്റ്.
കഥയിലെ
കുട്ടിയെപ്പോലെ വിളിച്ചുപറയുന്നു,പലരും പറയാന്‍
ഭയപ്പെടുന്ന
കാര്യങ്ങള്‍:ഈ അമേരിക്ക
നമ്മുടെ അമേരിക്കയല്ല.
നമ്മുടെ പിതാക്കന്മാ൪ സ്വപ്നം
കണ്ട അമേരിക്കയല്ല.ലോകത്തിന്റെ സമ്പത്തു
മുഴുവനും ഒരു
ചെറിയ ന്യൂനപക്ഷം
അപഹരിച്ചുവച്ചിരിക്കുന്നു. അവ൪ സാമ്പത്തിക വ്യവസ്ഥിതി നിയന്ത്രിക്കുന്നു.വാള്‍സ്ട്രീറ്റ് ബാങ്കുകള്‍
നിയന്ത്രിക്കുന്നു.ആഗോളമിലിട്ടറിയും ഭരണവും നിയന്ത്രിക്കുന്നു.ദുരിതമനുഭവിക്കുന്ന ഒരു മഹാജനവിഭാഗം കൂടുതല്‍
ദരിദ്രരായി
മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇവ൪ കൂടുതല്‍ കൂടുതല്‍ ധനികരായി
മാറുന്നു.നമ്മെപ്പോലെ
ശതകോടി
മനുഷ്യ൪ക്ക് മാന്യമായ ഒരു
ജീവിതം ഇവ൪ നിഷേധിക്കുന്നു.നമുക്കുണ്ടായിരുന്ന
ജോലികള്‍ കവ൪ന്നെടുത്ത് കരാറുജോലികളും പാ൪ട്ട്ടൈം ജോലികളുമാക്കി മാറ്റുന്നു.
ആഗോള മൂലധനം
ജനതയെ
ലാഭകരമായ ഒരു സ്ഥിരനിക്ഷേപമാക്കി മാറ്റുന്നു.
അപമാനം സഹിച്ചും എപ്പോഴും നഷ്ടപ്പെടാവുന്ന
തൊഴില്‍ നഷ്ടമോ൪ത്ത്, ജിജ്ഞാസയില്‍,ഒരു തൊഴിലാളി
മറ്റൊരു തൊഴിലാളിയോട്
മല്സരത്തിലേ൪പ്പെട്ട്
പരസ്പരം
ശത്രുവും മരണവുമായി
കരുതി കുത്തിമരിക്കുന്നു. ച്ചവരുടെ
ഉദാഹരണങ്ങള്‍.
അവ൪ ധീരന്മാ൪.പരാജയത്തിന്റെ കാരണം
പരാജയപ്പെട്ടവ൪ തന്നെ. വിജയിക്കാത്തവ൪
ഭീരുക്കള്‍.
ഒക്യുപൈ വാള്‍സ്ട്രീറ്റ്
ലോകത്തോട് പറയുന്നു:ഇത് നാം
സ്വപ്നം കണ്ട സ്വാതന്ത്ര്യത്തിന്റെ,
ജനാധിപത്യത്തിന്റെ അമേരിക്കയല്ല.
ഇത് തടവറയാണ്.ലോക ജനതയുടെ തടവറ.
ഷോപ്പിംഗ് മാളുകളായും ഓഫീസുകളായും പണിയിടങ്ങളായും
അഭയാ൪ത്ഥിക്യാമ്പുകളായും
ഗെറ്റോകളായും ഈ തടവറ നീളുന്നു,ആഗോള മുതലാളിത്വത്തിനുവേണ്ടി.
99 ശതമാനമായ നമ്മള്
ഒക്യുപൈ വാള്‍സ്ട്രീറ്റ് സാമൂഹ്യ
സാമ്പത്തിക അസമത്വത്തിനെതിരെ ഉയ൪ന്ന ഒരു അന്താരാഷ്ട
പ്രസ്ഥാനമാണ്.ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന കോ൪പറേറ്റുകള്ക്കെതിരെ,ആഗോള സാമ്പത്തിക
വ്യവസ്ഥിതിക്കെതിരെ അത് ജനകീയ
പ്രതിഷേധപ്രസ്ഥാനമുയ൪ത്തുന്നു.ഒരു പിടി
ഉപ്പുകുറുക്കി ബ്രിട്ടീഷ് സാമ്പ്രാജ്യത്വത്തിനെതിരെ പോരാടി വിജയിച്ച
മഹാത്മാഗാന്ധിയുടെ ജനകീയ സമരത്തില്‍ നിന്നും
കറുത്ത ആഫ്രിക്കക്കാരുടെ പോരാട്ടജ്വാലയായ നെല്‍സണ്‍ മണ്ടേലയില്‍
നിന്നും കാറല്‍ മാക്സില്‍ നിന്നും
അവ൪ ആവേശമുള്ക്കൊള്ളുന്നു.
ഒരു ചെറിയ ന്യൂനപക്ഷത്തിനു
ഗുണകരമായ, മഹാഭൂരിപക്ഷത്തെ ഒഴിച്ചിടുന്ന, കോ൪പ്പറേറ്റ് വികസനത്തിനെതിരെ പോരാടുവാന്‍ അത് ജനങ്ങളോട്
ആവശ്യപ്പെടുന്നു.നമ്മള് 99 ശതമാനം എന്നതാണ് അവരുയ൪ത്തുന്ന
മുദ്രാവാക്യം.സ്റ്റോക് മാ൪ക്കറ്റ് കാളക്കൂറ്റനു
മുകളില്‍ കയറി നിന്നു നൃത്തം
ചെയ്യുന്ന പെണ്‍കുട്ടിയാണ് അതിന്റെ ലോഗൊ.
അമേരിക്കയില്‍ സാമ്പത്തിക അസമത്വം
വളരുന്നു. സമ്പത്ത് മുഴുവനും ഒരു
ശതമാനം വരുന്ന സമ്പന്ന ന്യൂനപക്ഷത്തിലേക്കൊഴുകുന്നു.
അടിസ്ഥാന ജനത ദുരിതമനുഭവിക്കുന്നു.
കാനഡയിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പായ
ആഡ്ബസ്റ്റേസാണ് ഒക്യുപൈ വാള്‍സ്ട്രീറ്റ്
പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.കൈറോവിലെ
തഹ്രീ൪സ്ക്വയ൪പ്രതിഷേധത്തിന്റേയും അറബ് വസന്ത കലാപങ്ങളുടേയും പശ്ചാത്തലത്തിലാണ്
അമേരിക്കയുടെ സ്വന്തം തഹ് രീറായി
ഇവ൪ ഒക്യുപൈ പ്രസ്ഥാനത്തിനു
രൂപം കൊടുക്കുന്നത്.
ആറു മാസങ്ങള്‍ക്കു മുമ്പു തുടങ്ങിയ
ഈ രോഷപ്രസ്ഥാനം വളരെ
വേഗത്തില്‍ ലോകത്തിന്റെ വിവിധ
ഭാഗങ്ങളിലേക്കു വ്യാപിച്ചു. 82 രാജ്യങ്ങളില്‍, 95 നഗരങ്ങളിലായി പ്രതിഷേധസമരങ്ങള്‍ പട൪ന്നു.എല്ലാ ജില്ലാ
സാമ്പത്തിക തലസ്ഥാനങ്ങളും പ്രതിരോധിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. ആഗോള അസംതൃപ്തിയുടെ ശക്തമായ
ഒരു തിര. ഈ
തിര വലിയ
ആള്‍ക്കൂട്ടമായി
അവരുടെ ശരീരവും
ശബ്ദവുമായി
പരസ്പരം
സംസാരിക്കുന്നു. കൂട്ടമായ പ്രവ൪ത്തനം വേണമെന്ന് ആവശ്യപ്പെടുന്നു.
കോ൪പ്പറേറ്റ്മുതലാളിത്വത്തിന്റെ ഭീകരമുഖം
അമേരിക്കയുടെ സാമ്പത്തിക
സിരാകേന്ദ്രമാണ് ലോവ൪മാന്ഹട്ടന്.ഒക്യുപൈ
എന്നത് നാം
സാധാരണ കാണുന്ന
പ്രതിഷേധജാഥയോ അതിനുശേഷമുള്ള പിരിഞ്ഞുപോക്കോ അല്ല.പൊതുസ്ഥലം കയ്യടക്കി
അതില്‍ കുടിപാ൪ക്കുകയാണ് ഒക്യുപൈ.ഈ
ഘടനയോടുള്ള ശക്തമായ എതി൪പ്പ്, നിയമനിഷേധം, അതുവഴി
മഹത്തായ ഒരു ത്യാഗം.
ഈ സമരത്തിനു സമാനമായ
ധാരാളം പോരാട്ടങ്ങള്‍ പലയിടത്തുമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് തെരുവുകളിലൂടെയുള്ള വിദ്യാ൪ത്ഥികളുടെ
ഫീസ് വ൪ദ്ധനവിനെതിരെയുള്ള ജാഥ, ഗ്രീസിലേയും സ്പെയിനിലേയും
ഗവണ്മെന്റ് വിരുദ്ധ
കലാപങ്ങള്‍, അറബ് വസന്ത കലാപങ്ങള്‍
എന്നിവ ചില ഉദാഹരണങ്ങള്‍
മാത്രം.ഒക്യുപൈ വാള്‍സ്ട്രീറ്റ്
ജനറല്‍ അസംബ്ലി കൂടി പ്രഖ്യാപിച്ച
മുദാവാക്യമാണ് നമ്മള് 99 ശതമാനക്കാ൪.അവരുടെ
ഡോകുമെന്റുകളില്‍ എഴുതുന്നു:അമേരിക്കയില്‍
15 ശതമാനം കുടുംബങ്ങള്‍ ഭക്ഷണമില്ലാത്തവരാണ്.50 ദശലക്ഷം അമേരിക്കക്കാ൪ രോഗം
വന്നാല്‍ ചികില്‍സ ലഭ്യമാകാതെ
മരിക്കേണ്ടിവരുന്നു.എല്ലാ
ചികില്‍സയും സ്വകാര്യവല്ക്കരിച്ചിട്ടുള്ള ഈ രാജ്യത്ത്
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലാതെ
ചികില്‍സ ലഭ്യമല്ല.
42 ദശലക്ഷം ജനത ദാരിദ്യരേഖയ്ക്കു
താഴെ ദുരിതമനുഭവിച്ചു ജീവിക്കുന്നു.ദാരിദ്യരേഖ എന്നത് ഐക്യരാഷ്ട
സഭയുടെ നി൪വ്വചനമനുസരിച്ച് ദിനംപ്രതി ഒന്നിനും രണ്ടിനുമിടയില്‍ ഡോള൪
കൊണ്ടു ജീവിക്കുക എന്നതാണ്.
അതേസമയം വന്‍കിട
കമ്പനികളുടെ ശമ്പളവും ആനുകൂല്യങ്ങളും പല
ഇരട്ടി വ൪ദ്ധിച്ചു.ഒരു ശരാശരി
തൊഴിലാളിയുടെ കൂലി 1970 നേക്കാള്‍ പത്തു
ശതമാനം താഴെയായി. വരുമാനത്തിന്റെ അസമത്വം
ഭയാനകമാണ്.അമേരിക്കയിലെ സമ്പന്നരായ 20 ശതമാനം വരുന്നവ൪ സമ്പത്തിന്റെ 85 ശതമാനം കയ്യടക്കിവച്ചിരിക്കുന്നു.
ഈ 85 ശതമാനത്തില്‍ വരുന്ന
ഒരു ശതമാനം പേ൪
ആണ് അതിന്റെ
60 ശതമാനവും അപഹരിച്ചിരിക്കുന്നത്.2008 ലെ മാന്ദ്യത്തെത്തുട൪ന്ന്
തൊഴില്‍ നഷ്ടപ്പെടുകയും കൂലി കുറയുകയും ചെയ്തപ്പോള്‍
ഈ ടോപ് ഒരു
ശതമാനത്തിന്റെ സമ്പത്ത്
വ൪ദ്ധിച്ചിരിക്കുന്നുവെന്ന അല്ഭുതകാഴ്ചയാണ്
നാം കണ്ടത്.
എന്നിട്ടുപോലും ഈ സമ്പന്നരുടെ
മേല്‍ ടാക്സ് ചുമത്തുന്നില്ല.മധ്യവ൪ഗ്ഗ
തൊഴിലാളികള്‍ കൊടുക്കുന്ന ടാക്സിനേക്കാളും കുറവാണ് ഇവ൪ കൊടുക്കുന്നത്.നികുതി വെട്ടിപ്പിലൂടെ ഒഴുകുന്ന
പണം ദരിദ്രരാജ്യങ്ങളില്‍ മിഷനറി
പ്രവ൪ത്തനത്തിനും ഗവണ്മെണ്ടുകളെ വിലക്കുവാങ്ങുന്നതിനും ഉപയോഗിക്കുന്നു.ബുഷിന്റെ പാ൪ട്ടിയായ
റിപ്പബ്ലിക്കന്‍ പാ൪ട്ടി ഇവരെ ടാക്സ്
ചുമത്തുന്നതില്‍ നിന്നും രക്ഷിക്കുന്നു.പ്രത്യുപകാരമായി
അംഗങ്ങളെ പാ൪ലമെന്റിലേക്ക് ജയിപ്പിച്ചുവിടുന്നു.ഇലക്ഷന് ഫണ്ടിലേക്ക് ഭീമന്
സംഭാവന നല്കുന്നു.ലോബിയിസ്റ്റുകള്‍ വഴി വന്‍
കമ്മീഷനുകള്‍ കൊടുക്കുന്നു.
മുമ്പു കമ്മൂണിസ്റ്റ് രാജ്യങ്ങളിലും
ഇപ്പോള്‍ ഇസ്ലാമിക രാഷ്ടങ്ങളിലും യുദ്ധം
ഉല്‍പ്പാദിപ്പിച്ച് അവരുടെ വിഭവങ്ങള്‍
അപഹരിക്കുന്നു.പാവ ഗവണ്മെണ്ടുകളെ
സൃഷ്ടിക്കുന്നു.യുദ്ധക്കരാറുകള്‍ വഴി കോ൪പ്പറേറ്റുകള്
യുദ്ധവ്യവസായം തുട൪ന്നുകൊണ്ടിരിക്കുന്നു.
ഭാവി ശ്യൂന്യമായവ൪.
നമ്മുടെ യൂണിവേഴ്സിറ്റികള്‍
,രാഷ്ടത്തിന്റെ സ്വപ്നം
വിരിയിച്ച ക്ലാസ്മുറികള്, എങ്ങിനെ ഈ നിലയിലെങ്ങിനെയെത്തി, കാനഡയിലെ സൈമന്
ഫ്രേസ൪ യൂണിവേഴ്സിറ്റിയിലെ ഡോ. ഹൊ൪വിറ്റ്സ്
അതിശയപ്പെടുന്നു.വടക്കേ അമേരിക്കയിലെ
എല്ലാ യൂണിവേഴ്സിറ്റികളിലും ഒരു കള്‍ച്ചറല്‍
മാറ്റം വന്നുകഴിഞ്ഞു.ഒരിക്കള്‍ പ്രണയഭംഗത്തിനും
ഉറ്റവരുടെ
മരണത്തിനും സഹിയാവാതെ
കൌണ്സില൪മാരെ സമീപിച്ചിരുന്ന
കുട്ടികള്‍ ഇന്ന്
മെന്റ്ല് ഹെല്‍ത്ത് സ൪വ്വീസിനുവേണ്ടി ക്യൂ
നില്ക്കുന്നു.ഭയാനകമായ ശ്യൂന്യത
അവരെ വേട്ടയാടുന്നു.ഒരിക്കല്‍
ശ്യൂന്യാകാശ ഗവേഷണത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചു
സ്വപ്നം
കണ്ടിരുന്ന കുട്ടികള്‍
ജിജ്ഞാസയുടേയും ആധിരോഗത്തിന്റേയും അടിമകളായിരിക്കുന്നു.
ഞാന്‍ കോളേജില്‍
എത്തിയത് വളരെ പ്രതീക്ഷയോടെയാണ്,ഒരു
യൂണിവേഴ്സിറ്റി വിദ്യാ൪ത്ഥി ഹൊ൪വിറ്റ്സിനെഴുതി.കടം വാങ്ങിയ
തുകയുമായി, ഒരു ജീവിതം
കിട്ടുമെന്ന പ്രതീക്ഷയില്‍.എന്റെ
ഗേള്‍ഫ്രണ്ടും കൂടെ
പഠിക്കുന്നുണ്ട്.സദാ പ്രസന്നയായിരുന്നവള് ഒന്നും ചെയ്യാനില്ലാത്ത വിദ്യാഭ്യാസത്തിന്റെ ശ്യൂന്യതയോ൪ത്ത്
മൂകയായിമാറി.ഐട്യൂണിന്റേയും ഐപാഡിന്റേയും
ഉയ൪ന്നുപൊങ്ങുന്ന ഗ്രാസിന്റേയും അന്തരീക്ഷം.
അ൪ത്ഥരഹിതമായ കുറെ പ്രോജക്റ്റുകളും അസൈന്‍
മെന്റുകളും. ഇന്റ്൪നെറ്റില് നിന്ന് പക൪ത്തി അത്
പൂ൪ത്തിയാക്കൂന്ന കുട്ടികള്‍.
ഞങ്ങള്‍ ഈ വിദ്യാഭ്യാസത്തിനുവേണ്ടി
വരുത്തി വച്ച കടഭാരം നോക്കി,
ഒരിക്കലും എന്തിനുവേണ്ടി എന്നു മനസ്സിലാകാത്ത ഒരു
സാമ്പത്തിക വ്യവസ്ഥിതിയെ നോക്കി, ഞങ്ങള്‍ രണ്ടുപേരും
കാമ്പസ് വിട്ടിറങ്ങി.
നാമെങ്ങിനെ ഇങ്ങിനെയായി?
അമേരിക്കയില്‍ ഒരു തഹ് രീ൪
സ്ക്വയറിന്റെ ആവശ്യമുണ്ടോ? മുബാറക്കിനെപ്പോലെ , ഗദ്ദാഫിയെപ്പോലെ
ക്രൂരനായ ഒരു
ഏകാധിപതി അമേരിക്ക ഭരിക്കുന്നില്ല.
അഭിപ്രായങ്ങള്‍
പറയുവാനുള്ള
സ്വാതന്ത്ര്യമുണ്ട്.കോടതിയുണ്ട്.നിയമമുണ്ട്.പത്രസ്വാതന്ത്ര്യമുണ്ട്.
എന്നിട്ടും അമേരിക്കയില്‍
എന്തുകൊണ്ട് ഇത്ര സാമ്പത്തിക
അസമത്വം
നിലനില്ക്കുന്നു?
ഫ്രീമാ൪ക്കറ്റുകള്
ഒരു സ്വതന്ത്രസമൂഹത്തെ നയിക്കേണ്ടതാണ്.എന്നിട്ടും
ലോകമെമ്പാടുമുള്ള അടിസ്ഥാനജനത കൈകാലിട്ടടിക്കുന്നതെന്തുകൊണ്ട്? പൊതുനന്മയും
ഗവണ്മെണ്ടും
കോ൪പറേറ്റുകളുടെ
പിന്‍നിരയിലേക്കു
വലിയുന്നതെന്തുകൊണ്ട്?
കമ്മൂണിസ്റ്റ് വ്യവസ്ഥിതി
തക൪ന്നുവെന്ന് ഈ കോ൪പറേറ്റു ഭരണകൂടം
പറയുമ്പോള്‍
ഈ മുതലാളിത്വവ്യവസ്ഥിതി പരാജയമാണെന്ന്
ഈ മുതലാളിത്വ
വ്യവസ്ഥിതിയില്‍
ജീവിക്കുന്ന ജനങ്ങള്‍
വിളിച്ചുപറയുന്നു. അമേരിക്കയില്‍ ദരിദ്രരായ കുറ്റവാളികളെക്കൊണ്ട് ജയിലുകള്‍ നിറഞ്ഞിരിക്കുന്നു. ജയിലുകള്‍ പോലും
കരാ൪ കമ്പനികളെക്കൊണ്ട്
നടത്തിക്കുന്നു.എല്ലാ സെക്യൂരിറ്റിയും സ്വകാര്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു. Elliot Currie
Reckoning: Drugs, the Cities and the American Future എന്ന
പുസ്തകത്തില്‍ തക൪ന്ന
അമേരിക്കയുടെ ചിത്രം വിവരിക്കുന്നു.Timothy Lynch, After
Prohibition എന്ന പുസ്തകത്തില്‍
എഴുതുന്നു: ഫെഡറല്‍
ജയിലിലെ 60 ശതമാനവും പ്രൊവിന്‍സ് ജയിലിലെ 25 ശതമാനവും ഡ്രഗ് കുറ്റവാളികളാണ്. 66 ശതമാനം ജൂനിയ൪ ആന്റ് സീനിയ൪
ഹൈസ്കൂള്‍ കുട്ടികള്‍ ആള്‍ക്കഹോള്‍
ഉപയോഗിച്ചിട്ടുള്ളവരാണെന്ന്
എഴുതുന്നു. 33ശതമാനം
കുട്ടികള്‍ എക്സ്റ്റാസി
,”ഐസ്”, കൊകെയിന്, ഹെറോയിന്‍ മിതാംഫിറ്റാമിന്
എന്നിവ ഉപയോഗിച്ചിട്ടുള്ളവരാണ്.ടൊറൊണ്ടൊയിലെ തെരുവുയുവാക്കളില് 83 ശതമാനം പേ൪ കന്നബീസ്
ഉപയോഗിച്ചിട്ടുള്ളവരാണ്.കുട്ടികള്‍ ബിഹേവിയ൪
പ്രോബ്ലത്തിനു അടിമകളാണ്.
ഗവണ്മെണ്ടുകള് ജനങ്ങളെ കയ്യൊഴിയുന്നു
911 വിളിച്ചാല്‍ ആമ്പുലന്‍സ്
വരുമെന്നതുകൊണ്ട് ഒരു
രാഷ്ട്രവും ഒരു ആരോഗ്യരാഷ്ടമാകുന്നില്ല.ജനങ്ങള്‍ക്ക് എന്തു ചികില്‍സ ലഭിക്കുന്നു
എന്നതാണ് കാര്യം.
ഇത് അമേരിക്കയില്‍
വന്‍പരാജയമാണ്.ജനങ്ങളുടെ
ആരോഗ്യപരിരക്ഷ ഗവണ്മെണ്ടിന്റെ ചുമതലയല്ല.
നേഴ്സുമാരുടെ കുറവ്,ഉപകരണങ്ങളുടെ
കുറവു, പബ്ലിക് ഹെല്‍ത്ത്
വ൪ക്കേസിന്റെ കുറവു ഇതെല്ലാം പൊതു
ആരോഗ്യപദ്ധതിയെ തക൪ക്കുന്നു.അതേസമയം സമ്പന്ന സ്വകാര്യആശുപത്രികളില്‍
ലോകത്തിലെ ഏറ്റവും മികച്ച ചികില്‍സാ
സൌകര്യങ്ങള്‍ ഉണ്ടുതാനും.
എന്തു മികവാണ്
മുതലാളിത്വ വ്യവസ്ഥിതി
ജനതയ്ക്ക് നല്‍കുന്നത്? ദരിദ്രരായ അമ്മ പ്രസവിച്ച
മക്കള്‍
തടവറയില്‍ കിടക്കുന്നു;
ലാഭക്കൂടുതലിനു വേണ്ടി ഗ്ലോബലസേഷന്റെ
പേരില്‍ പതിനായിരക്കണക്കിന് മാനുഫാക്ചറിംഗ് ജോലികള്‍
കുത്തക കമ്പനികള്‍ കൂലി കുറഞ്ഞ രാജ്യങ്ങളിലേക്ക്
കടത്തികൊണ്ടുപോകുന്നു;സ്കൂളുകളില്‍ നിന്നും 50
ശതമാനം
കുട്ടികളും പഠനം
പൂ൪ത്തിയാക്കാതെ ഡോപ് ഔട്ടുകളാകുന്നു;തൊഴിലില്ലായ്മ വ൪ദ്ധിക്കുന്നു;സ്ഥിരമായ അടിസ്ഥാന
തൊഴിലുകള്‍ ഇല്ലാതാക്കി
കരാറുജോലികളും
പാ൪ട്ട് ടൈം ജോലികളും കൂലികുറഞ്ഞ ജോലികളുമാക്കിമാറ്റുന്നു;ജനത മാനസികരോഗികളായി
മാറിക്കൊണ്ടിരിക്കുന്നു; 75 ശതമാനം യുവാക്കളും കോളേജ്
വിദ്യാഭ്യാസത്തിന് കഴിവില്ലാത്തവരായിരിക്കുമ്പോള്, ക്രെഡിറ്റ് കാ൪ഡ് കൊടുത്തു
അന്നന്നത്തെ അപ്പം കടം വാങ്ങി
തിന്നുമ്പോള്‍, ഒരു ദേശീയ
ആരോഗ്യ പദ്ധതി ഇല്ലാതിരിക്കുമ്പോള്‍, കാന്‍സറും ഹാ൪ട്ട് അറ്റാക്കും
പതിന്മടങ്ങു വ൪ദ്ധിക്കുമ്പോള്‍ മുതലാളിത്വം വിജയമാണെന്ന് വിളിച്ചുപറയുവാന്‍ ആ൪ക്കാണ് കഴിയുക, മുതലാളിമാരുടെ
കങ്കാണിമാ൪ക്കല്ലാതെ?
ഗുഡ്മോണിംഗ്, ഒരു ഡോള൪ തരുമോ?
ഞാന്‍ താമസിക്കുന്ന കാള്‍ഗറിയില്‍ രണ്ടുമാസത്തോളം
പ്ലാസ്റ്റിക് ടെന്റുകള്‍ കെട്ടി
ഡിസംബറിലെ കൊടുംതണുപ്പില്‍ ഒക്യുപൈയുടെ പോരാളികള്‍ ഒളിംപിക്പ്ലാസയില് പ്രതിരോധസമരം
നടത്തി.കനത്ത പോലീസ് ബന്തവസ്സിലും
ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചെത്തുന്ന ജനങ്ങളോട് അതിന്റെ
സമരഭടന്മാ൪ കണക്കുകള്‍ നിരത്തി സംസാരിക്കുന്നു.
നാമെങ്ങിനെ
ഇങ്ങിനെയായി?ചിത്രങ്ങള്‍
വരച്ചും കവിത ചൊല്ലിയും ഓരോ
മുദ്രാവാക്യങ്ങളെഴുതിയും വരുന്നവ൪ വരുന്നവ൪ ഈ
സാംസ്കാരിക വിപ്ലവത്തില്‍ പങ്കുചേരുന്നു.ചില൪ അവരുടെ സ്വന്തം അനുഭവങ്ങള്‍
പങ്കുവയ്ക്കുന്നു:
ഞാനീ നഗരത്തില്‍ ജീവിക്കുന്നു. ഈ
മനോഹരമായ നഗരത്തില്‍ .ഒരിക്കല്‍ ഞാന്‍ ജീവിതം
സ്വപ്നം കണ്ടിരുന്നു. എനിക്കു സുന്ദരിയായ ഒരു
ഭാര്യയുണ്ടായിരുന്നു.
എല്ലാം കടന്നുപോയി. ഞാനിപ്പോള്‍
ഈ തെരുവില്‍ പാലത്തിനടിയില്‍
ആളുകള്കടന്നുപോകുന്നതു
നോക്കി ഈ പിഞ്ചിയ
തൊപ്പിയുമായി...
എന്റെ ഗാബിയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് 18 വയസ്സായിരുന്നു.എന്റെ പ്രിയപ്പെട്ട ഗാബി.പൂ വിരിയുന്നതുപോലെയായിരുന്നു എന്റെ ഗാബിയുടെ
ചിരി.ഇറ്റലിയിലെ ഒരു ഗ്രാമീണസന്ധ്യയില് ഞങ്ങളുടെ വിവാഹം നടന്നു.ആറു പിടക്കോഴിയും ഒരു പൂവന്‍കോഴിയും വിവാഹസമ്മാനമായി അവളുടെ അമ്മ അവള്‍ക്ക് നല്കി. ഞാന്‍ ഒരു ഖനിത്തൊഴിലാളിയായിരുന്നു. കറുത്ത അയിരുകള്‍ ഞാന്പുറത്തെടുത്തു. എന്റെ പ്രിയപ്പെട്ട ഗാബി കോഴിയെ വള൪ത്തി. പൂ നട്ടു.മുട്ടയും പൂക്കളും അവള് ഗ്രാമചന്തയില്‍ വിറ്റു. പൂക്കളും ഗാബിയും ഒരുപോലെയായിരുന്നു.മനോഹരിയായ എന്റെ ഗാബി. എത്ര ആനന്ദകരമായിരുന്നു ആ നാളുകള്‍.പിന്നീടാണ് ഞാന്‍ അവസരങ്ങളുടെ പറുദീസയായ ഈ രാജ്യത്തേക്കു വന്നത്. എനിക്ക് ഒരു ഫാക്റ്ററിയില്‍ ജോലികിട്ടി.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി ചെയ്തിരുന്ന ഫാക്റ്ററി അടച്ചുപൂട്ടി. കമ്പനി നഷ്ടത്തിലോടുന്നുവെന്നാണ് മുതലാളിമാ൪ പറഞ്ഞത്. പിന്നീട് ഞാനറിഞ്ഞു ഇതുപോലെ നൂറുകണക്കിന് ഫാക്റ്ററികള്‍ അടച്ചുപൂട്ടി അവ ചൈനയിലേക്കും ആഫ്രിക്കയിലേക്കും മെക്സിക്കോയിലേക്കു കടത്തിക്കൊണ്ടുപോയിയെന്ന്.ഈ കുടിയേറ്റ ഭൂമിയില്‍ വന്നതിനു ശേഷം എനിക്ക് എന്റെ ഗാബിയെ നഷ്ടപ്പെട്ടു.ഒരിക്കല്‍ പോലും അവള് ചിരിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. പൂക്കളെ നോക്കി ചിരിച്ചുകൊണ്ട് ഗ്രാമവഴികളിലൂടെ അവള് കു൪ബ്ബാനക്ക് പോകുന്നത് പിന്നീട് ഞാന്‍ കണ്ടിട്ടില്ല.ഗാബി കോഴിയെ വള൪ത്തിയില്ല. പൂക്കള്‍ നട്ടില്ല.
എന്റെ ഗാബിയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് 18 വയസ്സായിരുന്നു.എന്റെ പ്രിയപ്പെട്ട ഗാബി.പൂ വിരിയുന്നതുപോലെയായിരുന്നു എന്റെ ഗാബിയുടെ
ചിരി.ഇറ്റലിയിലെ ഒരു ഗ്രാമീണസന്ധ്യയില് ഞങ്ങളുടെ വിവാഹം നടന്നു.ആറു പിടക്കോഴിയും ഒരു പൂവന്‍കോഴിയും വിവാഹസമ്മാനമായി അവളുടെ അമ്മ അവള്‍ക്ക് നല്കി. ഞാന്‍ ഒരു ഖനിത്തൊഴിലാളിയായിരുന്നു. കറുത്ത അയിരുകള്‍ ഞാന്പുറത്തെടുത്തു. എന്റെ പ്രിയപ്പെട്ട ഗാബി കോഴിയെ വള൪ത്തി. പൂ നട്ടു.മുട്ടയും പൂക്കളും അവള് ഗ്രാമചന്തയില്‍ വിറ്റു. പൂക്കളും ഗാബിയും ഒരുപോലെയായിരുന്നു.മനോഹരിയായ എന്റെ ഗാബി. എത്ര ആനന്ദകരമായിരുന്നു ആ നാളുകള്‍.പിന്നീടാണ് ഞാന്‍ അവസരങ്ങളുടെ പറുദീസയായ ഈ രാജ്യത്തേക്കു വന്നത്. എനിക്ക് ഒരു ഫാക്റ്ററിയില്‍ ജോലികിട്ടി.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി ചെയ്തിരുന്ന ഫാക്റ്ററി അടച്ചുപൂട്ടി. കമ്പനി നഷ്ടത്തിലോടുന്നുവെന്നാണ് മുതലാളിമാ൪ പറഞ്ഞത്. പിന്നീട് ഞാനറിഞ്ഞു ഇതുപോലെ നൂറുകണക്കിന് ഫാക്റ്ററികള്‍ അടച്ചുപൂട്ടി അവ ചൈനയിലേക്കും ആഫ്രിക്കയിലേക്കും മെക്സിക്കോയിലേക്കു കടത്തിക്കൊണ്ടുപോയിയെന്ന്.ഈ കുടിയേറ്റ ഭൂമിയില്‍ വന്നതിനു ശേഷം എനിക്ക് എന്റെ ഗാബിയെ നഷ്ടപ്പെട്ടു.ഒരിക്കല്‍ പോലും അവള് ചിരിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. പൂക്കളെ നോക്കി ചിരിച്ചുകൊണ്ട് ഗ്രാമവഴികളിലൂടെ അവള് കു൪ബ്ബാനക്ക് പോകുന്നത് പിന്നീട് ഞാന്‍ കണ്ടിട്ടില്ല.ഗാബി കോഴിയെ വള൪ത്തിയില്ല. പൂക്കള്‍ നട്ടില്ല.
ഒരു ദിനം എന്റെ
ഗാബി ക൪ത്താവില് നിദ്രകൊണ്ടു.
അനാധനായ ഞാന്‍ ഈ തെരുവില്‍ ഈ പാലത്തിനടിയില്‍ കയ്യിലെ പിഞ്ചിപ്പോയ തൊപ്പിനീട്ടി പറയുന്നു:ഗുഡ് മോണിംഗ്. എനിക്കു ഒരു ഡോള൪ തരുമോ?
അനാധനായ ഞാന്‍ ഈ തെരുവില്‍ ഈ പാലത്തിനടിയില്‍ കയ്യിലെ പിഞ്ചിപ്പോയ തൊപ്പിനീട്ടി പറയുന്നു:ഗുഡ് മോണിംഗ്. എനിക്കു ഒരു ഡോള൪ തരുമോ?
നോട്ടെ പ്രോബ്ലം.
ഹാവ് എ നൈസ്
ഡെ.