Thursday, July 8, 2010

കേരളവും സുഡാനും തമ്മിലുള്ള ദൂരമെത്ര?


അസീസ്‌ കെ എസ്‌
ഒരുപാടു മരണങ്ങളും കൊലകളും നിത്യേന കാണുന്നവരാണ് നമ്മള്‍. പക്ഷെ, നുമന്‍സ്കോളേജിലെജോസഫ്‌സാറിന്റെ ജീവന്വേണ്ടിയുള്ള കേരള താലിബാനികളുടെ ആക്രമം എന്നെ വളരെ അധികം അസ്വസ്ഥനാക്കി. ഇവരെ അമര്‍ച്ചചെയ്തില്ല എങ്കില്‍ കേരളത്തില്‍ സമാധാന അന്തരീക്ഷം ഉണ്ടാകില്ല.
ഇത്രയും വൈകാരിമായി പ്രതികരിക്കുന്ന മതക്കാര്‍ മുസ്ലിങ്ങളെപ്പോലെ വേറെ ഉണ്ടോ എന്ന് എനിക്ക് സംശയം ആണ്.
ഇന്നല്ലാഹ മആസ്സാബിരീന്‍ ( ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്) എന്ന് ഖുര്‍ആന്‍ ഓതുന്ന മുസ്ലിങ്ങള്‍എങ്ങിനെ ‌അസഹിഷ്ണുതയുടെ മതക്കാരായി . ലോകത്തില്‍ ഇത്രമാത്രം അസഹിഷ്ണുതയുള്ള ഒരു വര്‍ഗം മുസ്ലിങ്ങള്‍ പോലെ വേറെ ഒന്നില്ല. മുസ്ലിങ്ങളും മുസ്ലിങ്ങളെക്കൊണ്ടു മറ്റുള്ളവരും ഇന്നനുഭവിക്കുന്ന സകല ദുരന്തങ്ങളുടെയും കാരണം ഈ അസഹിഷ്ണുത യാണ്.
ജോസഫ്‌ സാര്‍ ഒരുതെറ്റ് ചെയ്തു എങ്കില്‍ അതിനെതിരെ പ്രതികരിക്കുവാന്‍ കേരളം പോലുള്ള നമ്മുടെ നാട്ടില്‍ എത്രയോ മാര്‍ഗങ്ങളുന്ട്.
അതിനുഅദ്ദേഹം മാപ്പ് പറയുകയും കോളേജ് മാനേജ്‌മന്റ്‌ നടപടി എടുക്കയും ചെയ്തതാണ്‌. ഇതിന്റെ പേരില്‍ പോലിസ് ഒരുടരറിസ്റ്റ്നെപ്പോലെഅദ്ദേഹത്തെ വേട്ടയാടി. അദ്ദേഹത്തിന്റെ മകനെ അതി ക്രൂരമായി മര്‍ദ്ദിച്ചു. മതം അപകടത്തിലായി എന്ന ഭീകരതസൃഷ്ട്ടിച്ചു താടിയും തൊപ്പിയും പവിത്രമായ വെള്ളവസ്ത്രങ്ങളുമണിഞ്ഞ കുറെ മൌലവിമാര്‍ തെരുവില്‍ മഹാജാഥകള്‍ നടത്തി. മനുഷ്യരുടെ ഒരാവശ്യത്തിനും തെരുവിലിരങ്ങാത്ത മൌലവിമാര്‍ ‍ ഇസ്ലാംമതത്തെ രക്ഷിക്കുവാനുള്ള ബാധ്യത ഏറ്റെടുത്തു.
മാധ്യമം പോലുള്ള പത്രം മൌലവി മാരുടെ ഇസ്ലാംമതരക്ഷാറാലി മുന്‍ പേജില്‍ ‍ അടിച്ചു വര്‍ഗീയത ആളിക്കത്തിച്ചു.

ഇതെല്ലാം കഴിഞ്ഞു. പിന്നെയും എന്തെ ഈ ക്രുരകൃത്യം?

ചുമ്മാ അപലപിച്ചതുകൊണ്ടു കാര്യമില്ല. ജോസഫ്‌ സാറിനു നീതി കിട്ടുവാന്‍വേണ്ടി, അന്ന് തെരുവിലിറങ്ങിയ മൌലവിമാര്‍ തെരുവിലിറങ്ങട്ടെ. കാപാലികരെ അവര്‍ പിടിച്ചുകൊടുക്കട്ടെ.

ജോസഫ്‌ സാറിനും ഒരു മതമുണ്ടല്ലോ. കത്തോലിക്ക സഭ ഇതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ നമ്മുടെ കേരളം നമുക്ക് പിന്നെ കിട്ടുമോ?
മന്ത്രി ബേബി പറഞ്ഞപോലെ വര്‍ഗീയ ധ്രുവീകരണം ആണ് ഈ തലിബാനികളുറെ ലക്‌ഷ്യം.

വളരെ വളരെ സംയമനത്തോറെ പ്രവര്‍ത്തിച്ച കത്തോലിക്കാ സഭ എല്ലാ ആദരവുകളും അര്‍ഹിക്കുന്നു . 24 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ പൊക്കിയ കേരള പോലിസ് അവരുടെ മികവു തെളിയിച്ചിരിക്കുന്നു .
ജോസഫ്‌ സര്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാളല്ലേ. യേശുക്രിസ്തു സാറിന്റെ ദൈവം ആണ് എന്നത് പോലെ അല്ലാഹ് ദൈവം ആണെന്നും മുഹമ്മദ്‌ നബി മുസ്ലിങ്ങള്‍ ആദരിക്കുന്ന , ആ നാമം കേള്‍ക്കുമ്പോള്‍ ദൈവത്തിന്റെ രക്ഷ അദ്ദേഹത്തിന്റെ മേല്‍ ഉണ്ടാകട്ടെ എന്ന് ഓരോ മുസല്‍മാനും പറയുന്ന മുസ്ലിങ്ങളുടെ പ്രവാചകന്‍ ആണെന്നും ജോസഫ്‌ സര്‍ ഓര്‍ക്കണമായിരുന്നു. പ്രയോഗം ആലങ്കാരികമാണ് എന്ന് പറഞ്ഞാല്‍ മതം തലയ്ക്കുപിടിച്ചിരിക്കുന്ന മുസ്ലിം തീവ്രവാദികള്‍ വിശ്വസിക്കില്ല. മതത്തിന്റെ രക്ഷകരായി എത്തുവാനും അതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവു ന്ടാക്കുവാനും കാത്തിരിക്കുന്ന മുസ്ലിം വര്‍ഗീയവാദികള്‍ക്ക് ഇത് നല്ലൊരു അവസരമായി.

ഒരു മുസ്ലിമായി കേരളത്തില്‍ ജീവിക്കുന്നു എങ്കില്‍ ഈ താലിബ നിസത്തിനെതിരെ ഓരോ മുസ്ലിമും ആരെക്കാളും മുന്‍പന്തിയില്‍ ‍ ഇറങ്ങേണ്ടതാണ്‌. ഇത് തുടര്‍ന്നാല്‍ സ്കൂളില്‍ പോകുന്ന നമ്മുടെ പെണ്‍കുട്ടികളുടെ മുഖത്ത് നാളെ ഇവര്‍ ആസിഡ് ഒഴിക്കും. ജോലിക്ക് പുറത്തുപോകുന്ന നമ്മുടെ സ്ത്രീകളെ ഇവര്‍ തടയും .അത്യാസന്നമായി ആശുപത്രിയില്‍ കിടക്കുന്ന മുസ്ലിംസ്ത്രീകളെ സ്ത്രീഡോക്ടര്‍ വരട്ടെ എന്ന് പറഞ്ഞു മരിക്കാന്‍ വിടും.

മുസ്ലിങ്ങളുടെ ഈ അസഹിഷ്ണുത ജോസഫ്‌സാറിനെതിരെ തുടങ്ങിയതല്ല. മുഹമ്മദ്‌ നബിയുടെ കാലശേഷം മുസ്ലിങ്ങള്‍ പരസ്പരം കൊന്നുകൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളെ കൊന്നിട്ടുള്ളത് മുസ്ലിങ്ങള്‍ തന്നെയാണ്. ഖലീഫമാര്‍ ഇസ്ലാമികസാമ്പ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരാന്. സച്ചരിതരായ നാല് ഖലീഫമാരില്‍ മൂന്നുപേരെയും മുസ്ലിങ്ങള്‍ കൊന്ന ചരിത്രമാണ്. അതില്‍ പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതി ക്കൊണ്ടിരുന്നപ്പോള്‍ കൊലചെയ്യപ്പെട്ട ഖലീഫവരെഉണ്ട്മുഹമദ് നബിയുടെപുന്നാര മകള്‍ ഫാത്തിമയുടെ പ്രിയപ്പെട്ട രണ്ടു മക്കളെ കര്‍ബലയില്‍ വച്ച് കൊന്നചരിത്രമാണ് മുസ്ലിങ്ങളുറെത് . മുഹമ്മദ്‌ നബിയുടെ കുടുമ്പത്തെ( അഹല് ബൈത് ) മുസ്ലിങ്ങള്‍ ഇന്നും കൊന്നു കൊണ്ടിരിക്കുന്നു .

ശ്രീരാമനോടുംഅയോധ്യയോടും ഹിന്ദുക്കള്‍ക്കുള്ള വൈകാരികമായ ബന്ധംകൊണ്ടാണ് അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കണം എന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്. പക്ഷെ, അതില്‍ തര്‍ക്കം ഉണ്ടായിരുന്നു. 1948 നുശേഷം 44 വര്‍ഷത്തെ തര്‍ക്കത്തിന് ശേഷമാണ് ഹിന്ദു തീവ്രവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തത്. അവര്‍പോലും നമസ്കരിച്ചു കൊണ്ടിരിക്കുന്ന പള്ളിയില്‍ ആക്രമിച്ചിട്ടില്ല.

പക്ഷെ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പള്ളിയില്‍ ബോംബ്‌ വച്ച് മുസ്ലിങ്ങളെ കൊന്നിട്ടുള്ളത് മുസ്ലിങ്ങള്‍ മാത്രമാണ്. ഇസ്ലാമിക റിപ ബ്ലിക് ഓഫ് പാകിസ്താനിലെ വിശേഷം ഇതൊക്കെയാണ് .

ഖുര്‍ആനെതിരെ പ്രസംഗിച്ചതിനല്ലല്ലോ ചേകന്നൂര്‍ മൌലവിയെ നിഷ് ട്ടൂരമായി ചതിച്ചുകൊന്നത്.
ഖുര്‍ആന് എതിരല്ലാത്ത, വ്യത്യസ്തമായ ഒരു അഭിപ്രായം അദ്ദേഹം പറഞ്ഞു എന്ന കാരണത്തിനാണ് .
കേസ് അന്വേഷണം നടക്കുമ്പോള്‍ ചേകന്നൂര്‍ മൌലവിക്കല്ല ,അദ്ദേഹത്തെ കൊന്ന കൊലയാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി ഇസ്ലാംമതക്കാരും ഇസ്ലാംമതരാഷ്ട്രീയക്കാരും രഹസ്യമായും പരസ്യമായും കളിച്ച കഥകള്‍ നമുക്കറിയാമല്ലോ.

പരിശുദ്ധ ഖുര്‍ആന് പൂര്‍ണമായി സ്വീകരിക്കുകയും നബിചര്യകളെ പൂര്‍ണമായും പിന്‍പറ്റുകയും പള്ളിയില്‍ ല ഇലാഹ ഇല്ലല്ല മുഹമ്മദ്‌ രസൂലുല്ല എന്ന് എഴുതി വച്ച്,ആരെയും ഉപദ്രവിക്കാതെ ജീവിക്കുന്ന ഒരു വിഭാഗം ആണ് അഹമദിയ മുസ്ലിങ്ങള്‍. അവര്‍ കാഫിര്‍കളാണ്, ഇസ്ലാമിന് വെളിയില്‍ആണ് എന്ന് വിശ്വ സിക്കുവാനുള്ള സ്വാതന്ത്ര്യം സാമ്പ്രദായിക മുസ്ലിങ്ങള്‍ക്കുണ്ട്. എത്ര എത്ര അഹമദി മുസ്ലിങ്ങളെയാണ്‌ മുസ്ലിങ്ങള്‍ കൊന്നിട്ടുള്ളത്. രണ്ടാഴ്ചമുമ്പ്പോലും പാകിസ്ഥാനില്‍ വെള്ളിയാഴ്ച അവര്‍ ജുമാ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ രണ്ടു പള്ളികളില്‍ ഒരേ സമയം ബോമ്പിട്ടു..

ഇതൊക്കെ എന്തിനുവേണ്ടി?ഹിന്ദുമതത്തിലെ ചാര്‍വാക ദര്‍ശനം പോലെ ഇസ്ലാം മതത്തില്‍ ആദ്യ കാലത്ത് മുതസിലൈറ്റെസ്( mutazilites ) എന്ന ഒരു ദാര്‍ശനിക വിഭാഗം ഉണ്ടായിരുന്നു .കവികളും തത്വജ്ഞാനികളും ശാസ്ത്രഞ്ഞന്മാരും കലീഫമാരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വതന്ത്രചിന്തകരായ അവരുടെ ചിന്താധാര AD 699 മുതല്‍ പതിനൊന്നാം നൂറ്റാണ്ടില്‍ മഹാശാസ്തന്ജനായ ഇബ്നു സിന വരെ നീണ്ടുകിടക്കുന്നു. ഇസ്ലാംമതം അനുവദിച്ചിട്ടുള്ള സ്വതന്ത്ര ചിന്തയുടെ പേരില്‍ മുസ്ലിങ്ങലായെ ലക്ഷക്കണക്കിന്‌ മുതസിലൈറ്റ്കളെ മുസ്ലിംകള്‍ തന്നെ കൂട്ട ക്കൊലചെയ്തു.ഇപ്പോള്‍ ഇസ്ലാംമതത്തില്‍ സ്വതന്ത്രചിന്ത എന്നതൊന്നില്ല.
ഇസ്ലാമിനെ പുര്‍വകാലത്തിലേക്ക് , ആരംഭ കാലത്തിലേക്ക്, അതേപടി പുനരാവര്ത്തിക്കുവാന്‍ വെറുതെ മോഹിക്കുന്ന
മുസ്ലിങ്ങലുറെ വെറും മോഹം ആണ് ഇപ്പോള്‍. അവര്‍ ഇസ്ലാമിനെ വള്ളിപുള്ളി വ്യത്യാസമില്ലാതെ തനിമയോടെ പുനരാവര്ത്തിക്കണം എന്ന് വിശ്വസിക്കുന്നവരാണ്. സുഫികളെയും ആത്മീയമുസ്ലിങ്ങളെയും അവര്‍ക്ക് പുച്ഛമാണ്.
തസ്ബേഹ് ചൊല്ലല്‍, ധ്യാനം എന്തിനു ശ്രീ ശ്രീ രവിശങ്കര്‍ജി യുടെ സുദര്‍ശന ക്രിയപോലും ഇവര്‍ക്ക് ഹറാമാണു. അതൊന്നും ഇസ്ലാമികം അല്ലത്രേ.
മുഹമ്മദ്‌ നബിയുടെ ജന്മദിനം പോലും പുത്തന്‍പ്രവണതയായി ഇവര്‍ കാണുന്നു. മതത്തില്‍ നിന്നും വ്യത്യസ്തമായ ഓരോ പുത്തന്‍പ്രവണതയും നരക ശിക്ക്ഷയര്‍ഹിക്കുന്ന കുറ്റമത്രേ. മുഹമ്മദ്‌ നബിയുടെ കാലത്തോ ഖലീഫമാരുടെ കാലത്തോ ബര്‍ത്ത്ഡേ സലബ്രെഷന്‍ ഇല്ലത്രെ.
പക്ഷെ, ‍അവരുടെ മക്കളുടെ ബര്‍ത്ത്ഡേ കേക്ക് മുറിച്ചു ഇവര്‍ ആഘോഷിക്കാരുന്ട്.

അത് കൊണ്ടു പ്രിയപ്പെട്ട ജോസഫ്‌ സര്‍ ക്ഷമിക്കണം.
സാര്‍ ഒരു ക്രി സ്തയാനി ആയതുകൊണ്ടല്ല അവര്‍ ‍ സാറിനെ വെട്ടിയതു.
തലയില്‍ നിറച്ചുവച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി മറ്റൊന്നും സ്വീകരിക്കുവാനുള്ള ക്ഷമ ഇല്ലാത്തതു കൊണ്ടാണ്.

സര്‍ ഈ സംഭവം കേട്ടിരിക്കുമല്ലോ.
അറബി സംസാരിക്കുന്നവരുടെ നാട്ടില്‍ ഏറ്റവും ദരിദ്രമായ രാജ്യമാണ് സുഡാന്‍.എല്ലുന്തിയ കോലം. പട്ടിണിക്കാരുടെ നാട്.
സാക്ഷരത വളരെ വളരെ കുറവ്. സ്ത്രീകള്‍ക്ക് അത് ഒട്ടുമില്ല.
എന്തിനു സുഡാനെ പറയുന്നു, നമ്മുടെ കേരളത്തില്‍ മുസ്ലിങ്ങള്‍ തുടങ്ങിയ ഏതെങ്കിലും സ്കൂളിലോ കാളേജിലോ 40 കൊല്ലം മുമ്പ് വരെ ഏതെങ്കിലും മുസ്ലിങ്ങള്‍ പഠിച്ചിട്ടുണ്ടോ? ഇപ്പോഴും എത്ര ഉണ്ട്? മുസ്ലിങ്ങള്‍ നിര്‍മ്മിച്ച ആശുപത്രികളില്‍ ഏതെങ്കിലും മുസ്ലിമിന് ചികിത്സ കിട്ടിയിട്ടുണ്ടോ?
പക്ഷെ, കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ മുസ്ലിങ്ങള്‍ നിറയെ മദ്രസകളും പള്ളികളും സ്ഥാപിച്ചിട്ടുണ്ട്.
അത് പോട്ടെ.
ബ്രിട്ടീഷ്‌കാരുടെ വകയായി സുഡാനില്‍ സ്കൂളുകളില്‍ ‍ കുട്ടികളെ അക്ഷരം പഠിപ്പിച്ചു തുടങ്ങി.
അതില്‍ ഗില്യന്‍ ഗിബന്‍സ് എന്ന ഒരു മദാമ്മയും ഉണ്ടായിരുന്നു.
അക്ഷരം പഠിപ്പിക്കുന്നതോടൊപ്പം ഒരു ദിവസം ഒരു കുട്ടിയുടെ ജന്മ ദിനത്തില്‍ ആ കുട്ടിക്ക് കൊടുക്കുവാന്‍ വേണ്ടി ഒരു കളിപ്പാവ ഉണ്ടാക്കി ( teddy bear ). കുട്ടികള്‍ തന്നെ അതുണ്ടാക്കി . കടലാസ് കൊണ്ടും പഴയ തുണികൊണ്ടും അവര്‍ അത് നിറച്ചു. കരടി പുര്ത്തിയായി. അതിനു കണ്ണ് വരച്ചു. വാല്‍ വച്ചു . ഇവന് എന്ത് പേര്‍ ഇടണം എന്ന് ആ മദാമ്മ കുട്ടികളോട് ചോദിച്ചു. സുടാനല്ലേ, എല്ലാ കുട്ടികളുടെയും പേര്‍ മുഹമ്മദ്‌ അഹമദ് മഹമൂദ് എന്നിങ്ങനെയാണ് തുടങ്ങുക. അതിലെ ഒരു കുട്ടി പറഞ്ഞു, മുഹമ്മദ്‌ എന്ന് പേരിടാം. എല്ലാവരും സമ്മതിച്ചു. മുഹമ്മദ്‌ എന്ന കരടി റെഡി .

കുട്ടികള്‍ വീട്ടില്‍പോയി അവരുടെ സന്തോഷം പങ്കുവച്ചു. ടീച്ചര്‍
ടെഡ്ഢി ബീര്‍ എന്ന കളിപ്പാട്ടം ഉണ്ടാക്കി തന്നത് കുട്ടികള്‍ വീട്ടില്‍പറഞ്ഞു. കൂട്ടത്തില്‍ കരടിയുടെ പേര്‍ മുഹമ്മദ്‌ എന്നും പറഞ്ഞു.
വീട്ടുകാര്‍ അത് സന്തോഷത്തോടെ തന്നെ കേട്ടു. ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞു, ആ സ്കൂളിലെ അസിസ്ടന്റ്റ് സാറ എന്ന സ്ത്രീ അത് ഇസ്ലാംമത പ്രവാചകനെ അവഹേളിച്ചു എന്ന പേരില്‍ കേസ്കൊടുത്തു.

മതത്തെ അവഹേളിച്ചതിനു, വിദ്വേഷം ഉണ്ടാക്കിയതിനു , വംശീയ വിദ്വേഷം ജനിപ്പിച്ചതിനു, എന്തിനു വ്യഭിചാരത്തിന്വ രെ ആ മദാമ്മയുടെ പേരില്‍ മതരാഷ്ട്രം കേസ് എടുത്തു.
ഒരു വെള്ളിയാഴ്ച പതിനായിരം മുസ്ലിങ്ങള്‍ കാര്‍തൂം തെരുവില്‍ ഇറങ്ങി, വാളുമായി: ടീച്ചറിനെ കൊല്ലുക.
പക്ഷെ മുസ്ലിം കൌണ്‍സില്‍ ഓഫ് ബ്രിട്ടന്റെ ‍ ഇടപെടല്‍ കൊണ്ടു പ്രസിഡന്റ്‌ ഒമര്‍ അല്‍ ബാഷിര്‍ 40 അടി അടിക്കാതെ അവരെ നാട് കടത്തി.

സാംസ്കാരിക നവോഥാനം നടന്ന കേരളവും സുടാനും തമ്മില്‍ ദൂരം എത്ര?