Thursday, May 7, 2020

KSEBL

നമ്മുടെ കേരള സർക്കാരിന്റെ KSEB എന്ന്    നിങ്ങളിനി പറയരുത്. ഒരു സഖാവും  പറയരുത്. അതിപ്പോൾ KSEBL ആണ്. പുതുതായി മുളച്ച എല്ലിന്റെ അർത്ഥം അറിയാവുന്നവർക്കറിയാം അത് എത്രമാത്രം കേരളത്തിന്റെ സ്വന്തം ആണെന്ന്.

പെട്രോൾ പോലെ കറന്റും ഒരു മാർക്കറ്റ് commodity ആണ്. ലാഭം കൂടുതലുള്ളിടത്ത് വിൽക്കാം. ലാഭം ഉണ്ടാക്കാം. 75 രൂപയുള്ള പെട്രോൾ അടുത്ത ദിവസം 85 ആയാൽ ഇപ്പോൾ നാം ഒരു ധർണ്ണ പോലുമിരിക്കാറില്ല. അത് അന്താരാഷ്ട്ര വിലയുമായി ബന്ധപ്പെട്ടതാണെന്ന് ഏത്‌ അമ്മുമ്മയും പറയും. വൈദ്യുതിയും അതുപോലെ.

എന്റെ കറന്റ് ബിൽ 4000 ആണ്. അർത്ഥം,  ദിവസവും 130 രൂപ ഞാൻ കൊടുക്കുന്നു. ഇതൊക്കെ എന്ത്,  കാനഡയുമായി നോക്കുമ്പോൾ നക്കാപിച്ച. ശരിയാണ്. Daily 130 രൂപ. ഒരു ഫ്രിഡ്‌ജും വാഷിംഗ്‌ യന്ത്രവും ഫാനും മിക്സിയും പ്രവർത്തിക്കുന്ന ഏത്‌ കുടുംബത്തിനും ബിൽ ഈ തുക വരും.  4 എന്ന അക്ക നമ്പറിൽ ഉള്ള എന്റെ കറന്റ് ബിൽ അടക്കുവാൻ ഞാൻ ഇന്നു (08.05.20) ചെന്നു. അവർ സ്വീകരിച്ചില്ല. 3000 രൂപയിൽ കൂടുതലുള്ളത് അക്ഷയ, paytm വഴിയോ അടക്കണമത്രേ. നല്ല കാര്യം. നാളെ എല്ലാ ബില്ലുകളും അപ്രകാരമാകും. ഒരു ജീവനക്കാരൻ,  ഒരു ഓഫീസ് ഇവയൊക്കെ എല്ലാ  കറന്റ്‌ ഓഫീസിലും ഇല്ലാതാകും.

 L ന്റെ ഗുണമാണ്. ലാഭം കൂട്ടിയാലേ സർക്കാരിന് പോലും KSEB bond ഇറക്കാൻ പറ്റൂ. വില കിട്ടൂ. വികസനം വേണ്ടേ. ലാൽ സലാം
Azeez