Monday, July 30, 2012

Theory of Relativity

എന്‍റെ വള൪ത്തു മകന്‍ എന്‍റെ മകനാണോ?എന്‍റെ വള൪ത്തു മകന്‍റെ ഭാര്യ അപ്പോള്‍ എന്‍റെ മകളാണോ?അങ്ങിനെയെങ്കില്‍ എന്‍റെ വള൪ത്തു മകന്‍റെ ഭാര്യയെ വിവാഹം കഴിച്ചാല്‍ ഞാന്‍ എന്‍റെ മകളെ വിവാഹം കഴിച്ചതിനു തുല്യമാണോ?

   അവ‌ള്‍ക്കു എന്നിലുണ്ടായ‌ കുട്ടി അപ്പോള്‍ എന്‍റെ മ‌ക‌ളില്‍ എനിക്കുണ്ടാകുന്ന മകനെ , മ‌ക‌ള്‍ എന്തു വിളിക്കും? സ‌ഹോദ‌ര‌ന്‍ എന്ന്. സ‌ഹോദ‌ര‌ന്‍ അമ്മ‌യെ എന്തു വിളിക്കും സ‌ഹോദ‌രി എന്ന്. അമ്മ‌യും സ‌ഹോദ‌രിയും ഒന്നാണോ?

   This was a hot debate for thousands of years. The followers of one thought said: No.
Others said: Yes.

   ഇന്‍റെ൪നെറ്റില്‍ കണ്ട ഒരു ജോക്ക് ഞാന്‍ ത൪ജ്ജമ ചെയ്യുന്നു.കൂടുതല്‍ വ്യക്തമായി മനസ്സിലാകുവാന്‍ ചില വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്.

   ഒരു അമേരിക്കക്കാരനും ഒരു ഇന്ത്യക്കാരനും ബാറിലിരുന്ന് ഓരോ ചെറുത് വിട്ടുകൊണ്ടിരിക്കുകയായിരുന്നു.മുറുകിയപ്പോള്‍, ഇന്ത്യക്കാരന്‍ അമേരിക്കക്കാരനോട് മനസ്സുതുറന്നു:
ഞാനാകെ പ്രശ്നത്തിലാണ്.കുടുംബകലഹങ്ങള്‍,ഫാമിലി പ്രോബ്ലംസ് ഒത്തിരി. നിങ്ങള്‍ക്കറിയാമോ, ഏതോ വിദൂരഗ്രാമത്തിലെ, ഞാന്‍ ഒരിക്കലും കാണുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു പെണ്ണിനെ വിവാഹം കഴിക്കുവാന്‍ എന്‍റെ മാതാപിതാക്കള്‍ നി൪ബന്ധിക്കുന്നു.
അമേരിക്കക്കാരന്‍ ഇതുകേട്ട് മിണ്ടാതിരുന്നു. ഒന്നുകൂടി വിട്ട് അയാള്‍ പറഞ്ഞുതുടങ്ങി:
പ്രണയ വിവാഹത്തെക്കുറിച്ച് പറയുകയാണെങ്കില്‍...
ഞാനെന്‍റെ സ്വന്തം കഥ പറയാം.
ഒരു വിധവയായ ഒരു സ്ത്രീയെ ഞാന്‍ അത്യധികം സ്നേഹിച്ചു. മൂന്നുകൊല്ലത്തെ പ്രണയകാലത്തിനുശേഷം ഞാനവളെ വിവാഹം കഴിച്ചു.
അതിനിടക്ക് എന്‍റെ അച്ഛന്‍ ആ സ്ത്രീയുടെ ആദ്യവിവാഹത്തിലെ മകളെ, നിയമപരമായി എന്‍റെ മകളെ , കയറി പ്രേമിച്ചു.വിവാഹവും നടന്നു.
അതുവഴി എന്‍റെ അച്ഛന്‍ എന്‍റെ മകളുടെ ഭ൪ത്താവായി. അതായത് എന്‍റെ അച്ഛന്‍ എന്‍റെ മരുമകനായി.
ഞാനയാളുടെ ഭാര്യാപിതാവായി.ഞാനെന്‍റെ അച്ഛന്‍റെ അമ്മായിയച്ഛനായി!
അച്ഛന്‍റെ രണ്ടാം ഭാര്യ എന്‍റെ അമ്മയ്ക്കുതുല്യമാണല്ലോ, അവ൪ എന്‍റെ അമ്മയാണല്ലോ.
നിയമപരമായി എന്‍റെ മകള്‍ ഇപ്പോള്‍ എന്‍റെ അമ്മയായി.അമ്മയുടെ അമ്മ അമ്മുമ്മ. എന്‍റെ മകളായ ,ഇപ്പോള്‍ എന്‍റെ അമ്മയായി മാറിയ, എന്‍റെ മകളുടെ അമ്മയായ എന്‍റെ ഭാര്യ ഇപ്പോള്‍ എന്‍റെ അമ്മൂമ്മയായി.
എന്‍റെ ഭാര്യ നിയമപരമായി എന്‍റെ അമ്മൂമ്മ.
പ്രശ്നം ഗുരുതരമായത് എനിക്കൊരു മകനുണ്ടായപ്പോഴാണ്.
എന്‍റെ ഈ ഭാര്യയില്‍ എനിക്കുണ്ടായ മകനും എന്‍റെ ഭാര്യയുടെ ആദ്യവിവാഹത്തിലുള്ള മകളും സഹോദരീസഹോദരന്മാരാണല്ലോ.അങ്ങിനെ എന്‍റെ മകന്‍ (അതായത്, എന്‍റെ അച്ഛന്‍റെ ഭാര്യയായ സ്ത്രീയുടെ സഹോദരന്‍) എന്‍റെ അച്ഛന്‍റെ ഭാര്യാസഹോദരനായി.
ഭാര്യാസഹോദരന്‍ സഹോദരന്‍ തന്നെയാണ്. അതായത് എന്‍റെ മകന്‍ എന്‍റെ അച്ഛന്‍റെ സഹോദരനായി.
അച്ഛന്‍റെ സഹോദരന്‍ എനിക്ക് അമ്മാവനാണല്ലോ, അങ്ങിനെ എന്‍റെ മകന്‍ എനിക്ക് അമ്മാവനായി!
സായിപ്പ് ഒന്നു കൂടി വിട്ട് കഥ തുട൪ന്നു:
അച്ഛന് ഒരു മകനുണ്ടായപ്പോള്‍ പ്രശ്നം ആകെ ഗുരുതരമായി.
എന്‍റെ അച്ഛനുണ്ടാകുന്ന മകന്‍ എനിക്ക് സഹോദരന്‍ തന്നെയാണ്.ഇപ്പോള്‍ അച്ഛന്‍റെ ഭാര്യയായ, അതായത് എന്‍റെ മകളിലുണ്ടായ, അച്ഛന്‍റെ മകന്‍ അപ്പോള്‍ എനിക്കാരായി? എന്‍റെ തന്നെ സഹോദരനായി.
ഈ സഹോദരന്‍ ആരുടെ കുട്ടിയാണ്. എന്‍റെ മകളുടെ. അപ്പോള്‍ എന്‍റെ അച്ഛന്‍റെ മകന്‍ എന്‍റെ പേരമകനായി.
അച്ഛന്‍റെ എല്ലാ മക്കളും സഹോദരങ്ങളാണല്ലോ.അച്ഛന്‍റെ മകന്‍ ഞാന്‍ തന്നെയാണല്ലോ.അച്ഛന്‍റെ മകന്‍ ഞാന്‍ തന്നെയായി.ഞാനിപ്പോള്‍ എന്‍റെ മകളുടെ മകനായിരിക്കുന്നു.
ഞാനിപ്പോള്‍ സ്വന്തം പേരമകന്‍!!!
ഈ പേരമകന്‍റെ അമ്മയുടെ അച്ഛനാര്? അത് ഞാന്‍ തന്നെ.
അങ്ങിനെ ഞാന്‍ തന്നെ എന്‍റെ പേരമകനും അപ്പുപ്പനുമായി.
ഹൂം ഫാമിലി പ്രോബ്ലംസ് പോലും ഫാമിലി പ്രോബ്ലംസ്.സായിപ്പ് ചാരിയിരുന്നു.
ഇത്രയും കേട്ടപ്പോള്‍ ഇന്ത്യക്കാരന്‍ ബോധരഹിതനായി നിലംപതിച്ചു.