Sunday, May 22, 2011



Obama's Israel Policy


ഒബാമക്കു മുമ്പുള്ള എല്ലാ അമേരിക്കന് പ്രസിഡണ്ടുമാരും ഇക്കാലമത്രയും ഇസ്രായേലിനെക്കുറിച്ച് സംസാരിക്കുന്നത് വിശുദ്ധബൈബിള് വായിക്കുന്ന ആദരവോടുകൂടിയാണ്.ഇസ്രായേലിലേക്കു പോകുന്നത് ഒരു തീര്ത്ഥാടനമാണെന്നുപോലും ബില് ക്ലിന്റ്ണ് പറയുകയുണ്ടായി.1948 ല് ഇസ്റേയേല് സ്വാതന്ത്ര്യത്തെ ആദ്യമായി അംഗീകരിച്ചത് യുഎസ് പ്രസിഡണ്ട് ഹാരി ട്രൊമാനായിരുന്നുവല്ലോ.
ഒബാമ പഴയ തിരക്കഥ തിരുത്തുകയാണോ? ഇതിനുമുമ്പു ഒരു പ്രസിഡണ്ടും സം സാരിക്കാത്ത ഭാഷയിലും ശക്തിയിലുമാണ് പത്തൊമ്പാതാം തീയതി വ്യാഴാഴ്ച വൈറ്റ് ഹൌസില് യുഎസ്സിന്റെ മിഡിലീസ്റ്റ് പോളിസി അദ്ദേഹം പ്രഖ്യാപിച്ചത്.
സമാധാന ചര്ച്ചകള് 1967 ലെ ആറുദിനയുദ്ധത്തിനു മുമ്പുള്ള അതിര്ത്തിയില് തുടങ്ങണമെന്നും ആ യുദ്ധത്തിലൂടെ ഇസ്റായേല് പിടിച്ചെടുത്ത വെസ്റ്റ് ബാങ്കും കിഴക്കന് ജറുസലേമും ഗാസ മേഖലയും സിനായ് പെനിന്സുലയും ഗോലാന് കുന്നുകളുമടക്കം വിട്ടുകൊടുത്ത് സ്വതന്ത്രമായ ഒരു പലസ്തീന് രാഷ്ടം രൂപീകരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടിരിക്കുകയാണ്.
“ഓര്ക്കുമല്ലോ, 1967 ലെ യുദ്ധത്തിനുമുമ്പു ആകെ ഒമ്പത് മൈല് വിസ്താരമുള്ള ,ഈ വാഷിംഗ്ട്ടണ് ബെല്റ്റിന്റെ പാതി വിസ്തീര്ണ്ണമുള്ള ,ഒരു ചെറിയ രാജ്യമായിരുന്നു. ഇപ്പോള് ഇസ്രായേലിന്റെ കൈവശമിരിക്കുന്നത് സമാധാനത്തിന്റെ അതിരുകളല്ല, തുടര്ച്ചയായി നടത്തിയ യുദ്ധങ്ങളുടെ അതിരുകളാണ്."
അമ്പതുലക്ഷം ഒന്നും രണ്ടും മൂന്നും തലമുറയില്പ്പെട്ട പലസ്തീനിമക്കള് 63 വര്ഷമായി യുഎന്നിന്റെ അഭയാര്ത്ഥി ക്യാമ്പുകളില് കഴിയുകയാണ്.
ഈജിപ്റ്റ്, ടുണീഷ്യ സൌദി അറേബ്യ അടക്കമുള്ള അറബുരാഷ്ട്രങ്ങള് പലസ്തീനിരാഷ്ടത്തിനെതിരായി അമേരിക്കന് സാമ്രാജ്യത്ത്വത്തിന്റെ സേവകരായി തുടരുകയായിരുന്നു.പക്ഷെ 2011 ലെ അറബ് വസന്തത്തെത്തുടര്ന്നു അവസ്ഥകള് മാറുകയാണ്.അറബ് ഏകാധിപതികള്ക്കു സുഖഭരണം അത്രയ്ക്കെളുപ്പമല്ല.പലസ്തീനിലെ അല്ഖൈദയെന്നു ഇസ്രായേലും അമേരിക്കയും വിളിച്ചിരുന്ന ഹമാസ് പലസ്തീനിയന് അതോറിറ്റിയുടെ മഹമൂദ് അബ്ബാസുമായി എല്ലാ ശത്രുതയും വെടിഞ്ഞ് പുതിയ സഖ്യമായിരിക്കുകയാണ്.ഈ സെപ്റ്റംബറില് പലസ്തീനിയന് രാഷ്ടത്തിനുവേണ്ടി ഐക്യരാഷ്ടസഭയില് അവര് വാദിക്കും. ഇക്കാലമത്രയും 400 ദശലക്ഷം വരുന്ന അറബ്ജനതയുടെ വികാരം അവഗണിച്ചുകൊണ്ട്, അതേ സമയം അവരെ പരസ്പരം വിഘടിപ്പിച്ചും അവരുടെ വിഭവങ്ങള് അപഹരിച്ചും, 8 ദശലക്ഷം വരുന്ന ഇസ്രായേലിന്റെ താല്പര്യമാണ് അമേരിക്കന് ഭരണകൂടങ്ങള് നടപ്പിലാക്കിക്കൊണ്ടിരുന്നത്.
സദ്ദാം, സൌദി അറേബ്യയെ അക്രമിക്കുമെന്നുള്ള ഭയത്തിന്റെ പേരില് സൌദിയ്ക്ക് കാവലാകുവാന് 800000 അമേരിക്കന് പട്ടാളക്കാരെയാണ് സൌദി രാജാവ് 1994 ല് ക്ഷണിച്ചുവരുത്തിയത്.അവര് ഇപ്പോഴും അവിടെ തുടരുന്നു.ലോകത്തില് ഏറ്റവും കൂടുതല് അത്യന്താധുനിക ആയുധങ്ങള് അമേരിക്ക വില്ക്കുന്നത് അറബുരാഷ്ടങ്ങള്ക്കാണ്.ഈ കൊല്ലവും ബില്യന്ക്കണക്കിനു വിലയുള്ള ആയുധ പാക്കേജാണ് അമേരിക്ക സൌദിക്കു വാഗ്ദാനം ചെയ്തിട്ടുള്ളത്.എണ്ണപ്പണത്തിന്റേയും ആയുധബലത്തിന്റേയും ബലത്തില് സൌദി, ലിബിയ, ഒമാന്,ടുണീഷ്യ, ഈജിപ്റ്റ് പോലുള്ള രാജ്യങ്ങള് അറബു ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പൌരാവകാശങ്ങളും അടിച്ചമര്ത്തുകയായിരുന്നു.മുപ്പതും നാല്പ്പതും വര്ഷങ്ങള് വരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യഭരണം നടത്തിയ അറബ് രാജാക്കന്മാരെ നാം കണ്ടു.തെരുവിലെ പ്രതിഷേധത്തെവരെ വെടിയുണ്ടകള് കൊണ്ട് അവര് നേരിട്ടു. ഈജിപ്റ്റ് പ്രസിഡണ്ട് അബ്ദുല് നാസര് പലസ്തീനികള്ക്കുവേണ്ടി ഇസ്റായേലിനെതിരെ നടത്തിയ യുദ്ധത്തെ അമേരിക്കന്- ബിട്ടീഷ് താല്പര്യങ്ങള്ക്കുവേണ്ടിയും അവരുടെ ശേഖ് സാമ്രാജ്യത്തെ ഭദ്രമാക്കുന്നതിനുംവേണ്ടി ഈ അറബുസുല്ത്താന്മാര് ഒറ്റുകൊടുക്കുകയായിരുന്നു.നാസര് കമ്മൂണിസ്റ്റ് റഷ്യയുടെ ചേരിയാണെന്നായിരുന്നു അവര് അന്നു പ്രചരിപ്പിച്ചത്.
വളരെ അധികം അപകടം പിടിച്ച ഒരു പ്രഖ്യാപനമാണ് ഒബാമ നടത്തിയിരിക്കുന്നത്.ഇതിനു മുമ്പു ആരും 1967 ലെ അതിര്ത്തിരേഖ എന്നു നയപ്രഖ്യാപനമായി പറഞ്ഞിട്ടില്ല.അത് പലസ്തീനികളുടെ ഒരു സ്വപ്നം മാത്രമാണെന്നാണ് മുന് പ്രസിഡണ്ടുമാര് പറഞ്ഞിട്ടുള്ളത്.ഇപ്പോള് ഒബാമ ഇത് അമേരിക്കയുതെ സ്വപ്നമാക്കിയിരിക്കുന്നു.
2012 ലെ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടാണെങ്കില് ഈ പ്രസ്താവന വഴി ഒബാമ അമേരിക്കന് വോട്ട൪മാരെ പിണക്കുകയാണ്.അമേരിക്കയിലെ എവാഞ്ചലിക്കല് കൃസ്ത്യാനികളും വെള്ളക്കാരുടെ ടീ പാര്ട്ടി എന്ന കൃസ്ത്യന് വലതുവര്ഗ്ഗവും റിപ്പബ്ലിക്കന് പാര്ട്ടിയും ഇപ്പോഴുള്ള ഇസ്രായേലിനുവേണ്ടി സമ്പൂര്ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. ”വിശുദ്ധബൈബിളിന്റെ പാഠങ്ങള്ക്കനുസൃതവും അതുകൊണ്ട് ദൈവകല്പ്പിതവുമാണ് ഇസ്രായേല്യരുടെ രാഷ്ടം,” അമേരിക്കന് പ്രസിഡണ്ട് ജിമ്മി കാര്ട്ടര് എഴുതി.
പലസ്തീനികള് ഇപ്പോള് ബൈബിളിലെ ഇസ്രായേല് രാഷ്ടത്തിനെതിരല്ലെന്നും 1967 ലെ യുദ്ധത്തില് വീണ്ടും ആകമിച്ചു കൈവശപ്പെടുത്തിയ ഭൂമിയാണ് തിരിച്ചു ചോദിക്കുന്നതെന്നുമുള്ള സത്യം മുന് അമേരിക്കന് പ്രസിഡണ്ടുമാര് മറച്ചുവയ്ക്കുകയായിരുന്നു.
ഒബാമ ഒരു പ്രഖ്യാപനം നടത്തുവാന് പോകുന്നുവെന്നു ഇസ്രായേല് പ്രധാനമന്ത്രി അറിഞ്ഞിരുന്നു.വൈറ്റ് ഹൌസില് എത്തിയ അദ്ദേഹം ഹിലാരി വഴി പ്രസംഗം ഒഴിവാക്കുവാന് സമ്മര്ദ്ദം ചെലുത്തിയിരുന്നു.പക്ഷെ ഫലിച്ചില്ല
ഒബാമയുടെ മിഡിലീസ്റ്റ് പ്രഖ്യാപനത്തെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇസ്റായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെടായു.”നടക്കില്ല, നടക്കാന് പോകുന്നില്ല ഈ വ്യാമോഹം മിഡിലീസ്റ്റ് യാഥാര്ത്ഥ്യത്തിന്റെ പാറയില് തട്ടി ഉടയുക തന്നെ ചെയ്യും .44 വര്ഷത്തെ ഇസ്രായേല് മണ്ണിലെ മാറ്റം ഒബാമ കണക്കിലെടുക്കുന്നില്ല”. നെടായു ഓവല് ഹൌസില് പറഞ്ഞു. “വംശഹത്യയും കൂട്ടക്കുരുതിയും യൂറോപ്പില് നേരിട്ട ജനതയുടെ ഒരു സ്വപ്നമാണ് ജൂതരാഷ്ടം.അതിനു തങ്ങള് കനത്ത വില നല്കി.ചരിത്രം ജൂതന്മാര്ക്ക് ഇനി ഒരവസരം നല്കില്ല.”
ഒബാമയുടെ ഈ പ്രഖ്യാപനത്തെ ഐക്യരാഷ്ടസഭ, യൂറോപ്യന് യൂണിയന്, റഷ്യ,അറബ് ലോകം എന്നിവ സ്വാഗതം ചെയ്തിട്ടുണ്ട്