Tuesday, November 8, 2016

ഇന്ന് ബസ്സോട്ടമില്ല. സ്കൂട്ടറിന് വെറുതെ ഒരു റൈഡ് നടത്തി.
ആധാരത്തില്‍ പ്രശ്നമുള്ള ഒരു പഴയ തറവാട് കണ്ടു.
പഴഞ്ചോറിന് മുറ്റമടിച്ചിരുന്ന ബായി( കുഡുംബി സ്ത്രീ -ബംഗാളിയല്ല) വരാത്തതുകൊണ്ട് വിളക്കുതിണ്ണവരെ കാടും ചവറും.


കണ്ണ് ആകാശത്തേക്ക് നട്ട് ഒന്നും കാണാതെ ഇറയത്തിരുന്ന് വെറുതെ ചിരിക്കുന്ന വൃദ്ധന്‍.

തെരുവുകളിലും ഫേസ്ബുക്കുകളിലും മുസ്ലിംകളും അംബേദ്കറിസ്റ്റുകളും സവ൪ണ്ണന്‍ എന്ന് സദാ അക്രോശിക്കുന്ന വൃദ്ധന്‍.