ഒരു ഇത്ത വന്ന് ഭയങ്കര കരച്ചില്‍ ബാപ്പ.
അതെന്താടാ.
അവരുടെ പൂച്ച ചത്തത് അവ൪ കാരണം കൊണ്ടല്ല എന്നു ഞാന്‍ പറയണം.
അതെന്താടാ
നട്ട കപ്പ മുഴുവനും തൊരപ്പന്‍ കുത്തി. അവ൪ അതിന് വിഷം വച്ചു. അത് പൂച്ച തിന്നുവോ എന്ന് സംശയം. ചത്ത പൂച്ചയേയുമായി ഗവ. ആശുപത്രിയില്‍ വന്നു.
വിഷത്തിന്‍റെ അംശം അതില്‍ കണ്ടു. അത് കേട്ടതോടുകൂടി ആ സ്ത്രീ കരച്ചിലോടു കരച്ചില്‍.
ഒരു വിധം സമാധാനിപ്പിച്ചയച്ചു." അങ്ങിനെ തന്നെയാണ്
മരണം സംഭവിച്ചതെന്ന് അങ്ങിനെയങ്ങ് തറപ്പിച്ചു പറയാനും വയ്യ. ഇന്നല്ലെങ്കില്‍ നാളെ പൂച്ച മാത്രമല്ല നമ്മളൊക്കെ മരിക്കും. സമയത്തിന്‍റെ വ്യത്യാസം മാത്രമേയുള്ളൂ. മരണത്തില്‍ വ്യത്യാസമില്ല. ചിലപ്പോള്‍ നല്ല പൂച്ചയായതുകൊണ്ട് അല്ലാഹു നേരത്തെ വിളിച്ചതായിരിക്കും."

അല്ലാഹു, വിധി എന്നൊക്കെ കേട്ടപ്പോള്‍ അവ൪ ഒരു വിധം സമാധാനിച്ച് മടങ്ങിപ്പോയി.
മന:സമാധാനത്തിന് മതത്തോളം നല്ല മരുന്നുണ്ടോ?