Is violence the only way left for our voices to be heard?
Aug 7th
നക്‌സല്‍ ബാധിത ജില്ലകള്‍ക്ക് 13, 742 കോടി രൂപയുടെ സാമ്പത്തിക സഹായമടങ്ങുന്ന സമഗ്ര പദ്ധതി ആവിഷ്‌കരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട് ഇതിനകം ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്. മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ കുടിവെള്ളം, വൈദ്യുതി, റോഡുകള്‍, സാനിറ്റേഷന്‍ അടക്കമുള്ള ആരോഗ്യസംവിധാനങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുന്നോടിയായി ഇടത് തീവ്രവാദം ശക്തിപ്പെട്ട 35 ജില്ലകള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും വിദ്യാഭ്യാസ-ശുചിത്വ പദ്ധതികള്‍ക്കുമായി 45-50 കോടി രൂപ നല്‍കും. ഇവ പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. പട്ടിക വര്‍ഗമേഖലകളില്‍ പഞ്ചായത്തീ രാജ് ബാധകമാക്കിയ 1996ലെ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ തുടര്‍ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ,അവശ-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും വികസനവും ലക്ഷ്യമിട്ടുള്ള സംയോജിത ആസൂത്രണ പദ്ധതി(ഐ.എ.പി) നക്‌സല്‍ ബാധിത ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്‌ലുവാലിയ പറഞ്ഞു. ഇത്തരത്തിലുള്ള 35 ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അതിനായി കമീഷന്‍ സെക്രട്ടറി സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു.